‘തങ്ങളുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ?’; കോടതി ഉത്തരവിനു പിന്നാലെ അരവിന്ദ് കേജ്‌രിവാള്‍
തങ്ങളുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ? എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.
പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് തേടിയതിന് ഗുജറാത്തിലെ ഒരു കോടതി കേജ്‌രിവാളിന് 25,000 രൂപ പിഴയീടാക്കിയിരിക്കുന്നു. ഇതിനു പിന്നാലെയാണ് കേജ്‌രിവാള്‍ തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വിഷയത്തില്‍ പ്രതികരിച്ചത്.
“രാജ്യത്തെ ജനങ്ങള്‍ക്ക് തങ്ങളുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം എന്തെന്നറിയാന്‍ അവകാശമില്ലേ? തന്‍്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ കാണിക്കുന്നതിനെ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു. എന്തുകൊണ്ട്? ബിരുദം അറിയാന്‍ ആവശ്യപ്പെടുന്നവര്‍ക്ക് പിഴയീടാക്കുമോ? എന്താണ് ഇവിടെ സംഭവിക്കുന്നത്? വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് അപകടമാണ്.”- കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
മുഖ്യ വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ബിരേന്‍ ബൈഷ്ണവിന്‍്റേതാണ് വിധി.
പിഎംഒയിലെയും, ഗുജറാത്ത് സര്‍വകലാശാലയിലെയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരോട് ബിരുദ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. പ്രധാനമന്ത്രിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു.