കൊച്ചിയില്‍ വാതക ചോര്‍ച്ച, നഗരത്തില്‍ രൂക്ഷഗന്ധം

കൊച്ചിയില്‍ രാസവാതക ചോര്‍ച്ച. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളില്‍ പാചകവാതകത്തിന് സമാനമായ രൂക്ഷഗന്ധം പടര്‍ന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കങ്ങരപ്പടിയിലെ അദാനി കമ്ബനിയുടെ പൈപ്പുകളില്‍ ചോര്‍ച്ച കണ്ടെത്തി. പൈപ്പുകളിലെ അറ്റകുറ്റപ്പണിക്കിടെയാണ് ചോര്‍ച്ച ഉണ്ടായതെന്നാണ് നിഗമനം. ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്.

രാത്രി ഗന്ധം രൂക്ഷമായതോടെ പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പാചകവാതകത്തിനു ഗന്ധം നല്‍കുന്ന ടെര്‍ട്ട് ബ്യൂട്ടൈല്‍ മെര്‍ക്കപ്റ്റണ്‍ ആണ് ചോര്‍ന്നത്. രൂക്ഷഗന്ധം ഒഴിച്ചാല്‍ മറ്റ് അപകടസാധ്യതയില്ലെന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *