ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി ; ചൊവ്വാഴ്‌ച കോടതിയില്‍ കീഴടങ്ങും

ലൈംഗികാരോപണം പൂഴ്ത്താന് നീലച്ചിത്രതാരത്തിന് പണം നല്‍കിയെന്ന കേസില്‍ അമേരിക്കന് മുന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിനെതിരെ ക്രിമിനല് കുറ്റം ചുമത്തി ന്യൂയോര്ക്കിലെ മാന്ഹട്ടന് കോടതി.

മാന്ഹട്ടന് ജില്ലാ അറ്റോര്ണിയുടെ നേതൃത്വത്തില് അഞ്ചുവര്ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കേസില് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ട്രംപ് ചൊവ്വാഴ്ച കോടതിയില്‍ കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 2024ല് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന ട്രംപിന് തിരിച്ചടിയാണ് കോടതിവിധി. ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുന്‍ യുഎസ് പ്രസിഡന്റാണ് ട്രംപ്.

2016ലെ തെരഞ്ഞെടുപ്പിനുമുമ്ബ് ട്രംപ് നീലച്ചിത്രതാരം സ്റ്റോമി ഡാനിയല്സിന് 1,30,000 ഡോളര് നല്കിയെന്നാണ് കേസ്. ട്രംപുമായുള്ള ബന്ധം രഹസ്യമായി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പണം നല്കിയത് എന്നായിരുന്നു ആരോപണം. ഈ പണം ബിസിനസ് ചെലവായാണ് ട്രംപ് രേഖയില് കാണിച്ചിരുന്നത്. എന്നാല്, തെരഞ്ഞെടുപ്പുഫണ്ടില്നിന്നാണ് ട്രംപ് പണം കൈമാറിയതെന്നും അത് സാമ്ബത്തിക ക്രമക്കേടാണെന്നും കണ്ടെത്തിയതാണ് ട്രംപിന് തിരിച്ചടിയായത്. സ്റ്റോമി ഡാനിയല്സുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിച്ചിരുന്നു. എന്നാല്, താരത്തിന് പണം നല്കിയെന്ന് അദ്ദേഹം സമ്മതിച്ചു. തെരഞ്ഞെടുപ്പുഫണ്ടില്നിന്നല്ല തന്റെ കൈയില്നിന്നാണ് പണം നല്കിയത് എന്നാണ് ട്രംപിന്റെ വിശദീകരണം. കോടതി നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ട്രംപ് പ്രതികരിച്ചു. അമേരിക്കന്‍ ജനതയ്ക്കൊപ്പം നില്‍ക്കുന്നതുകൊണ്ടാണ് വ്യാജവും അപമാനകരവുമായ കുറ്റം ചുമത്തിയത്. ന്യൂയോര്‍ക്കില്‍ ന്യായമായ വിചാരണ ലഭിക്കില്ലെന്നും ട്രംപ് പറഞ്ഞു. കോടതിയില്‍ ഹാജരാകുമ്ബോള്‍ വിലങ്ങണിയിക്കരുതെന്ന് ട്രംപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *