‘പെണ്ണുങ്ങളെ നിങ്ങളാണ് എന്റെ മയ്യിത്ത് കുളിപ്പിക്കേണ്ടത്’
”മുസ്‌ലീം സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ചും, ഇസ്‌ലാമിനകത്ത് നേരിടുന്ന ലിംഗ വിവേചനത്തെക്കുറിച്ചും ധാരാളം ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. മയ്യത്ത് കാണാന്‍ പോലും കഴിയാതെ അകറ്റിനിര്‍ത്തപ്പെടുന്ന മുസ്‌ലീം സ്ത്രീക്കുവേണ്ടി വാദിക്കയാണ് കവി ഐഷു ഹഷ്ന. അവര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറല്‍ ആവുകയാണ്”

………..
”ഞാന്‍ മരിച്ചു കഴിയുമ്പോള്‍, എന്റെ മയ്യിത്ത് കാണാന്‍ വരുന്ന പെണ്ണുങ്ങളെല്ലാം മുന്‍വശത്തെ വാതിലിലൂടെ കടന്നു വരണം. അവര്‍ക്ക് മയ്യിത്തിനേക്കുറിച്ച്
മുന്‍വശത്തെ പന്തലിലിരുന്നു തന്നെ ചര്‍ച്ച ചെയ്യാം. മയ്യിത്ത് കുളിപ്പിച്ച് ഇറക്കുമ്പോള്‍ പെണ്ണുങ്ങള്‍ തന്നെ ഏറ്റുവാങ്ങണം. ശേഷം മയ്യിത്ത് ചുമലിലേറ്റി
പെണുങ്ങള്‍ മൗനമായി നടക്കണം. മയ്യിത്ത് മുന്നില്‍ വച്ച് പെണ്ണുങ്ങള്‍ പള്ളിയില്‍ നിരന്നു നിന്ന് മയ്യിത്ത് നിസ്‌കരിക്കണം. ഖബറിലേക്ക് മയ്യിത്ത് ഇറക്കേണ്ടതും ആദ്യത്തെ ഒരുപിടി മണ്ണ് ഇടേണ്ടതും നിങ്ങളാണ് പെണ്ണുങ്ങളെ.
മറമാടല്‍ കഴിഞ്ഞിട്ട് വീട്ടില്‍ നിന്നും എന്റെ ഖബറിലേക്കൊരു വഴി വെട്ടണം.
എന്റെ മോള്‍ക്കും ഉമ്മാക്കും എന്റെ ഖബറിലേക്ക് വരാനുള്ള വഴി
ഇടയ്ക്കിടെ എന്നെ ഓര്‍മ്മിക്കട്ടെ.”-ഐഷു ഹഷ്ന ഫേസ്ബുക്കില്‍ കുറിക്കുന്നു.