കളി കാണാൻ നിക്കളാസ്, പറയാൻ അമ്മ

ഡോ. മുഹമ്മദ്‌ അഷ്‌റഫ്‌

കണ്ണില്ലാതെ കളികാണാൻ നിക്കളസും… അവനതു പറഞ്ഞുകൊടുക്കാൻ അമ്മ സിൽവിയയും..!
ഫീഫ ഫാൻ അവാർഡ് നേടിയ അമ്മയും മകനും
അന്ധനായ ധൃതരാഷ്ട്രർക്ക് മഹാഭാരതയുദ്ധം നേരിൽ കാണാൻ ദിവ്യ ദൃഷ്ടി നൽകാൻ ” വ്യാസ മുനി തയാറായെങ്കിലും ധർമം പൂർണ്ണമായി ചോർന്നു പോയിട്ടില്ലാതിരുന്ന ധൃതരാഷ്ട്രർ അതിനു സമ്മതം മൂളിയില്ല. എന്നാൽ അതൊന്നു പറഞ്ഞു കേട്ടാൽ കൊള്ളാമെന്ന അദ്ദേഹത്തിന്റെ മോഹം പ്രാവർത്തികമാക്കിയത് സന്തത സഹചരിയായിരുന്ന സൻജയനായിരുന്നു…!
സംവത്സരങ്ങൾക്ക് ശേഷം അതേ സൻജയന്റെ ഭാഗം ലഭിച്ചിരിക്കുന്നത് ബ്രസീലിലെ ഒരു ധീരമാതാവിനാണ്. അവിടത്തെ പ്രമുഖ ഫുട്ബോൾ ടീമായ പൽമാറിസിന്റെ ഏറ്റവും വലിയ ആരാധകനാണ് അവരുടെ മകൻ 11വയസുകാരൻ നിക്കളസ്.! കാഴ്ചയില്ലാതെ ജനിച്ച അവനു ഫുട്ബോൾ ഭ്രമം ജന്മനാതന്നെ കൈവന്നത് അതേ ടീമിന്റെ ആരാധികയായ അമ്മ സിൽവിയ ഗ്രോക്കോയിൽ നിന്നാണ്. അവൻറെ ചെവികളിൽ ആദ്യമെത്തിയതു പൾമാറിസ് ക്ലബിന്റെ കളി വിശേഷങ്ങളായിരുന്നു. അമ്മയുടെ ഒക്കത്തിരുന്നവൻ അവരുടെ ഇഷ്ട ടീമിന്റെ “കളി കാണാൻ “


ബ്രസീലിലും പുറത്തുമുള്ള എല്ലാ സ്റ്റേഡിയങ്ങളിലും പോയി. തിരിച്ചറിവായതിൽ പിന്നെ അവനു ” കളി കാണാനായി അമ്മയുടെ യാത്രകൾ.. കളിക്കളത്തിലെ ഓരോ ചലനവും ആ മാതാവ് അവൻറെ കാതുകളിലൂടൂടെ അവൻറെ മനസിലെത്തിച്ചു . ഒടുവിൽ കണ്ണുള്ളവനെക്കാൾ മികച്ച കളിആസ്വാ ദകനായി മാറി അവൻ..!!
നിക്കളസിന്റെയും അമ്മ സിൽവിയ ഗ്രോക്കോയുടെയും ‘ദി ബ്യൂട്ടിഫുൾ ഗെയിമിനോടുള്ള ‘ പ്രണയവും ആരാധനയും സംയോജിപ്പിച്ചു കൊണ്ടുള്ള പ്രചോദനാത്മകമായ കഥകൾ ലോക മാധ്യമങ്ങളുടെ ഹൈലൈറ്റ് പര മ്പരകൾ ആയപ്പോൾ ബ്രസീൽ ഫുട്ബാളിന്റെ ഗുഡ്‌വിൽ അമ്പാസിഡർമാരായി മാറി അവർ.
ഒടുവിൽ 2019 ലെ ഫീഫയുടെ ഏറ്റവും മികച്ച ഫാൻ ആവാർഡും അവർക്കുള്ളതായി.

Leave a Reply

Your email address will not be published. Required fields are marked *