ചീഞ്ഞ ഇറച്ചി പിടികൂടി ; ഹോട്ടൽ അടപ്പിച്ചു

കോഴിക്കോട്  തളി കണ്ടൻകുളത്തിനടുത്ത  മേയ്ഫ്ലവർ റെസ്റ്റോറന്റിൽ  നിന്ന് ചീഞ്ഞ ഇറച്ചി അടക്കം ഉപയോഗശൂന്യമായ ഭക്ഷണം പിടികൂടി. ഇന്ന് (ഞായർ 23/04/2023) ഉച്ച കഴിഞ്ഞു  കോർപറേഷൻ ഹെൽത്ത് വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യ യോഗ്യമല്ലാത്ത കോഴിയിറച്ചി, മുയലിറച്ചി തുടങ്ങിയവ പിടിച്ചെടുത്തത്. . വയനാട്ടിൽ നിന്ന് വന്ന ഒരു കുടുംബം ബിരിയാണി കഴിച്ചപ്പോൾ ദുഃസ്വാദ് അനുഭവപ്പെട്ടു. അവർ ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫിസറെ വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭാ ഹെൽത്ത് സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പരിശോധനക്കെത്തി ചീഞ്ഞ ഇറച്ചി പിടി കൂടുകയാണുണ്ടായത്. ഫ്രീസർ പ്രവർത്തിക്കാതിരുന്നതിനാലാണ് ഇറച്ചി കേടായത്. എന്നിട്ടും അതുപയോഗിച്ചു ഭക്ഷണം ഉണ്ടാക്കി. ഭക്ഷ്യ സാമ്പിളുകൾ കണ്ടെടുത്തിട്ടുണ്ട്. റെസ്റ്റോറന്റ് താത്കാലികമായി സീൽ ചെയ്തു.   

Leave a Reply

Your email address will not be published. Required fields are marked *