പ്രണയമോ… കളിയോ?

കളിദിവസം കാമുകിയെ കാണാൻ 3 അമ്മൂമ്മമാരെ ഒരേ ദിവസം അയാൾ ” കൊന്നുകളഞ്ഞു “…!!
അയാളുടെ രാജ്യത്തിന്റെ പേര് തന്നെയായിരുന്നയാൾക്കും
എന്നിട്ടും ഒരു നിമിഷം അയാൾ രാജ്യത്തോട് കൂറില്ലാത്തവനായി.
രാജ്യ സ്നേഹത്തേക്കാൾ വലുതായി അയാൾ കണ്ടത് പ്രിയ കാമുകിയുടെ ആകുലതയായിരുന്നു.
സംഭവം ഇതായിരുന്നു
2008 യുറോ കപ്പിന്റെ യൂറോപ്യൻ മേഖലാ ഗ്രൂപ്പ് 3
യോഗ്യതാ മത്സരം ചെക്ക് റിപ്പബ്ലിക്കും
റിപ്പബ്ലിക്ക് ഒാഫ് അയർലൻഡും തമ്മിലായിരുന്നു. അന്ന് മാഞ്ചസ്റ്റെർ സിറ്റിക്ക് കളിച്ചിരുന്ന “സ്റ്റീഫൻ ജെയിംസ് അയർലൻഡ് ” ആയിരുന്നു റിപ്പബ്ലിക്കു ഒാഫ് അയർലൻഡിന്റെ പ്രധാന താരം.
2007 സെപ്റ്റെമ്പർ 12 ബുധനാഴ്ച പ്രാഗിലെ ആക്സാ അറീനയിൽ ആയിരുന്നു കളി.
മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്ക് മുൻപ് അപ്രതീക്ഷിതമായി അയർലൻഡിന് ഒരു കാൾ ലഭിക്കുന്നു
കാമുകി ജെസ്സിക്ക ലോലൂറിനു പെട്ടെന്നുണ്ടായ ശാരീരിക
അസ്വാസ്ഥ്യത്തെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു..,
രണ്ടാമത് ഒന്ന് ആലോചിക്കാതെ അയാൾ ടീം അധികൃതരെ അറിയിച്ചു,
” അമ്മൂമ്മ അന്തരിച്ചു “
ചടങ്ങുകൾ നടത്താൻ എനിക്ക് ഇപ്പോൾ തന്നെ പോകണം” പ്രാഗിൽ നിന്ന് ചാർട്ടർ വിമാനത്തിൽ അയാൾ ” കോർക്കിലേക്ക് ” പറക്കുകയും ചെയ്തു

അപ്പോഴേക്കും ടി വിയിലും പത്രങ്ങളിലും വൻ വാർത്ത.സ്റ്റീഫൻ ജെയിംസ് അയർലൻഡിന്റെ അമ്മയുടെ അമ്മ പാട്രീസ്യ റ്റാലോൺ അന്തരിച്ചതിനെ തുടർന്ന് അദ്ദേഹം കളിക്കാതെ
കളിക്കാതെ തിരിച്ചു പോയി എന്ന്്.
അത് കണ്ടിരുന്ന പാട്രീസ്യ അപ്പോഴേ ഫോൺ എടുത്തു പത്രമോഫീസുകളിൽ വിളിച്ചു ” നിങ്ങൾ അൽപ്പം മുൻപ് സ്വർഗത്തിൽ അയച്ച പാട്രീസ്യ ആണ് ഞാൻ അയർലൻഡിന്റെ അമ്മൂമ്മ ..!!
അപ്പോഴേക്കും ബഹളമായി വാർത്താ ലേഖകർ അയർലൻഡിനെ വളഞ്ഞു അതോടെ നൈസ് ആയി അയാൾ പറഞ്ഞു മരിച്ചത് അയാളുടെ അച്ചന്റെ അമ്മയാണ് ” ബ്രണ്ടാ കിച്ച്നർ.”
അതും വലിയ വാർത്തയായി
അത് കണ്ട കിച്ച്നർ വെറുതെയിരുന്നില്ല, ജീവിച്ചിരിക്കുന്ന തന്നെ കുഴിച്ചുമൂടിയ പത്രങ്ങൾക്ക് എതിരെ അവർ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെ സംഗതി വീണ്ടും വഷളായി.
അതോടെ അയർലൻഡിന്റെ മറ്റൊരു അറിയിപ്പും വന്നു മരിച്ചത് “എന്റെ അപ്പൂപ്പന്റെ ഡൈവേർസ് ചെയ്ത ആദ്യ ഭാര്യ ആയിരുന്നുവെന്ന്.
അവരുടെ പേര് പറയാത്തത് കൊണ്ട് കൂടുതൽ പുലിവാലൊന്നും ഉണ്ടായില്ല എന്നാൽ അതായി അയാളുടെ ദേശീയ ടീമിലെ അവസാന അംഗത്വം.
തുടർന്ന് ആഴ്ചയുടെ അവസാനം ആസ്റ്റൻ വില്ലക്കിന് എതിരെയുള്ള പ്രീമിയർ ലീഗ്
കളിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അന്നത്തെ മാഞ്ചസ്റ്റർ സിറ്റി കോച്ച്്് സ്വൻ ഗോറാൻ എറികസനെ വിളിച്ചു പറഞ്ഞു അതിനും
കാരണം അമ്മൂമ്മയുടെ മരണം തന്നെ…!
എന്നാൽ സ്വീഡൻകാരൻ കോച്ചിനെ അങ്ങനെ ” വടിയാക്കാൻ ” അയാൾക്കായില്ല….,
ഫോണിന്റെ മറുതലയിൽ നിന്ന് കിട്ടിയ മറുപടി ഇതായിരുന്നു
” യൂ ബ്ലഡി സ്റ്റുപ്പിഡ് “…!!
അതോടെ അയാൾ വാർത്താ ലേഖകരെ വിളിച്ചുകൂട്ടി തന്റെ ” സ്റ്റുപ്പിഡിറ്റിക്കു ” മാപ്പും പറഞ്ഞു.
തീർന്നില്ല കേട്ടോ കളിയെക്കാൾ തനിക്കു വലുത് പ്രണയം തന്നെ എന്ന് തെളിയിച്ചികൊണ്ട് അടുത്ത ദിവസം തന്നെ അയാൾ പ്രിയതമ ജെസീക്കയുടെ കഴുത്തിൽ മിന്നു കെട്ടുകയും ചെയ്തു .