കർണ്ണാടകയിൽ പൊരിഞ്ഞപോര്; ബി.ജെ.പി യെ തളക്കാൻ കോൺഗ്രസ്സിന്റെ കുതിപ്പ്

വി.മുഹമ്മദ് അലി

കേരളയുമായി അതിർത്തി പങ്കിടുന്ന കർണ്ണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിലായി .ഭരണം നിലനിർത്താൻ ബി.ജെ.പിയും പിടിച്ചെടുക്കാൻ കോൺഗ്രസ്സ് ഉൾപ്പെടുന്ന പ്രതിപക്ഷവും നടത്തുന്ന പൊരിഞ്ഞ പോരാണ് രാഷ്ട്രീയ മണ്ഡലത്തിൽ അലയടിക്കുന്നത്. മെയ് 10ന് നടക്കുന്ന തിരഞ്ഞെടുപ്പ് ബി.ജെ.പിക്കും കോൺഗ്രസ്സിനും നിർണ്ണായകമാണ്് .ജെ.ഡി.എസ ്. ഇത്തവണയും കിങ്മേക്കറാവാൻ മത്സരിക്കുന്നു .തരാതരം പോലെ പ്രതിപക്ഷ കക്ഷികളെ പിന്തുണക്കാനും സ്വന്തം സീ്റ്റുകൾ നിലനിർത്താനും അവർ നടത്തുന്ന തന്ത്രങ്ങൾ പലതാണ് .പേരിനാണെങ്കിലും ഇടതുപക്ഷം മത്സരിക്കുന്ന നാലോ അഞ്ചോ മണ്ഡലങ്ങളിൽ ജെ.ഡി.എസ് അവരെ പിന്തുണക്കുന്നുണ്ട്. അതേ സമയം എസ്.ഡി.പി.എെ. മൈസൂരു ,മംഗ്ലൂരു, കുടക് ,ബാംഗ്ലൂരു തുടങ്ങിയ മേഖലകളിൽ സ്വന്തം കൊടിയുമായി രംഗത്തുണ്ട് .എ.എ.പി.യും ഉവൈസിയുടെ പാർട്ടിയും സാന്നിധ്യം അറിയിക്കാനുണ്ട് .
ബി.ജെ.പിയുടെ പടക്കുതിരകാളായ നരേന്ദ്രമോദിയും അമിത്ഷായും നദ്ദയും കർണ്ണാടക തിരഞ്ഞെടുപ്പിന്റെ കടിഞ്ഞാണുമായി തേരു തെളിയിക്കുമ്പോൾ കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും രാഹുൽ ഗാന്ധിയും അടക്കമുള്ള നേതൃനിര വലിയ വെല്ലുവിളി ഉയർത്തി മുന്നിൽ നിൽക്കുന്നു.ഒറ്റ നോട്ടത്തിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും കോൺഗ്രസ് മേൽകൈ്ക കാണുമ്പോൾ ബി.ജെ.പി.ഭരണം നിലനിർത്താനുള്ള കൂട്ടലും കിഴിക്കലും തുടങ്ങിക്കഴിഞ്ഞു.എച്ച്.ഡി.കുമാരസ്വാമിക്ക് ലഭിക്കുന്ന സീറ്റുകൾ നിർണായകമാവും.പ്രത്യേകിച്ച് തൂക്കുസഭ വന്നാൽ. 224 നിയമസഭാമണ്ഡലങ്ങൾ ആണുള്ളത് . കേവലഭൂരിപക്ഷത്തിന് 123 സീറ്റുകൾ വേണം .2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ പെരുമ്പറ മുഴക്കം കൂടിയാണ് കർണ്ണാടക തിരഞ്ഞെടുപ്പ് .മലയാളികളടക്കം ജയപരാജയങ്ങളിൽ നിർ്ണായക പങ്ക് വഹിക്കും.
കാലുമാറ്റം,കുതിരക്കച്ചവടം,വോട്ട്്്്്്്്്്കച്ചവടം ,പണക്കൊഴുപ്പ് ,- ഇങ്ങിനെ കർണാടക രാഷ്ട്രീയത്തിന് വിശേഷണങ്ങൾ എത്രവേണമെങ്കിലും ഉണ്ട് .നിരവധി മാഫിയ സംഘങ്ങളും,അധോലോകവും തിരഞ്ഞെടുപ്പിൽ ഇടപെടുന്നുണ്ട് .മോദിയേക്കാൾ ജനപ്രിയനാണ് രാഹുൽ ഗാന്ധിയെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പ് റാലികൾ സാക്ഷ്യം വഹിച്ചു കഴിഞ്ഞു .അത്്കൊണ്ടാണ് കോൺഗ്രസ്സ് അധികാരത്തിലേക്ക് എന്ന പ്രവചനം ശക്തമാകുന്നത്.എന്നാൽ ബി.ജെ.പി.യുടെ ബുദ്ധികേന്ദ്രങ്ങൾ ഭൂരിപക്ഷ സമുദായ പ്രീണനം ഉൾപ്പടെയുള്ള തുരുപ്പ് ശീട്ടുകൾ ഇറക്കിയിട്ടുണ്ട് .
2018 ൽ കർണാടക ജനത ആർക്കും ഭൂരിപക്ഷം നൽകിയി്ല്ല.104 സീറ്റുള്ള ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായി ഗവർണ്ണറുടെ പിന്തുണയോടെ സർക്കാർ രൂപവത്ക്കരി്ച്ചു.അങ്ങിനെ ബി.എസ്.യദ്യൂരപ്പ മുഖ്യമന്ത്രിയായി.രാഷ്ട്രീയ നാടകം അവിടെ അവസാനിച്ചില്ല .സുപ്രിം കോടതിയുടെ ഇടപെടലും മററുമായി വിശ്വാസവോട്ടിന് 10 മിനുട്ട് മുമ്പ് യദ്യൂരപ്പ രാജിവെച്ചിറങ്ങി.തുടർന്ന് കോൺഗ്രസ് – ജെ.ഡി.എസ്.സഖ്യത്തിൽ എച്ച് .ഡി .കുമരസ്വാമി മുഖ്യമന്ത്രി പദത്തിലെത്തി .എന്നാൽ മുന്നു മാസത്തെ ആയുസാണ് ആ അധികാര മാധുര്യത്തിനുണ്ടായത്.
14 കോൺഗ്രസ് എംഎൽഎ മാരും ജെ.ഡി.എസിലെ മുന്നു പേരും ബിജെപിയുടെ ചാക്കിൽ കയറിയതോടെ കുമാരസ്വാമി സർക്കാർ നിലംപൊത്തി .തുടർന്നാണ്് ബസവരാജ് ബൊമ്മെ സർക്കാർ അധികാരമേറിയത്
ഇത്തവണ പത്രിക സമർപ്പിക്കലിന് മുന്നോടിയായി കർണാടക രാഷ്ട്രീയം കലങ്ങിമറിഞ്ഞു.അപ്രതീക്ഷിതമായി ബി.ജെ.പി.ക്യാമ്പിൽ വലിയ പൊട്ടിത്തെറികളുണ്ടായി .പല പ്രമുഖരും നേതൃത്വവുമായി ഇടഞ്ഞു താമരയെ തന്നെ കൈയ്യൊഴിഞ്ഞു.ചിലർ പരസ്യമായി കോൺഗ്രസ്സിലെത്തി .എന്തിന് യദ്യൂരപ്പ ക്യാമ്പിൽ വരെ ബി.ജെ.പി.വിരുദ്ധ നീക്കങ്ങൾ സജീവമായി .
അഴിമതി കഥകൾ കൊണ്ടു ജീർണ്ണമായ ബി.ജെ.പി.ഭരണത്തിന് എതിരെ വില്ല് കുലച്ചിരിക്കുകയാണ് ഖാർഗെയും രാഹുലും ഡി.കെ.ശിവകുമാറും .2018 ലെ പോലെ കാലുമാറി മറുകണ്ടം ചാടിയാൽ കളിമാറുമെന്നു കെ.പി.സി.സി അധ്യക്ഷൻ ശിവകുമാർ മുന്നറിയിപ്പ് നൽകിയത് ശ്രദ്ധേയമാണ്.ബാസവരാജ് ബൊമ്മെ , ശോഭ കരന്തലജെയ് തുടങ്ങിയവരാണ് ബി.ജെ.പി പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത്.എം.ബി.പാട്ടീലിനെപോലുളള മുതിർന്ന നേതാക്കളെ മുന്നിൽ നിർത്തി ലിംഗായത്ത് സമുദായ പിന്തുണ ആർജ്ജിക്കാൻ കോൺഗ്രസിന് കഴിയുന്നുണ്ട ്.ഏതായാലും പുതിയ ആവേശത്തിലാണ് 5,21,73,576 വോട്ടർമാർ .ഇതിൽ രണ്ടരക്കോടിയിലെറെ സ്ത്രീ വോട്ടർമാരാണ്.ലിംഗായത്ത് 17 ശതമാനം,വൊക്കലിംഗ 14 ശതമാനം ന്യൂനപക്ഷ ,പിന്നാക്ക വോട്ടുകൾ 17 ശതമാനം എന്നിങ്ങനെ . എന്നും സമുദായ വോട്ടുകൾ നിർണായകമായ കർണാടക തിരഞ്ഞെടുപ്പിൽ ഇക്കുറിയും സമുദായ വോട്ടുകൾ തന്നെയാണ് വിധി നിർണ്ണയിക്കുക.മുസ്ലിം ,കൈ്രസ്തവവോട്ടുകളിൽ ഭൂരിഭാഗവും കോൺഗ്രസിന് ഒപ്പമാണെന്ന് നേതാക്കൾ തറപ്പിച്ച് പറയുന്നു.മാത്രവുമല്ല ലിംഗായത്ത്്് വൊക്കലിംഗ സമുദായ വോട്ടുകളിലും കോൺഗ്രസ്സിന് നല്ല പ്രതീക്ഷയുണ്ട്. എന്നാൽ സംവരണ വിരുദ്ധ , മുസ്ലിം വിരുദ്ധ നിലാപാടുകൾ കടുപ്പിച്ചാണ് ബി.ജെ.പി.ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാവി പന്തൽ വിരിക്കുന്നത്.കർണ്ണാടകയിൽ താമരയേക്കാൾ സ്വീകാര്യമായ മറ്റൊരു ചിന്ഹവും ഇല്ലെന്ന് ബി.ജെ.പി.നേതാക്കൾ പറയുന്നു.മോദിയും അമിത്ഷായും നദ്ദയും മാസങ്ങളായി കർണാടകയിൽ കേന്ദ്രീകരിക്കുന്നതും അവരുടെ പ്രതീക്ഷയാണ്.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് പ്രചരണ രംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്നതും കോൺഗ്രസിന് ആവേശം പകരുന്നു.എല്ലാറ്റിനുമുപരി രാഹുൽ ഇഫക്ട് ആഞ്ഞു വീശുന്നുണ്ടു . ദേശീയ ശ്രദ്ധ മുഴുവൻ കർണാടകയിലേക്കാണ്.ബി.ജെ.പിക്കും കോൺഗ്രസിനും അഭിമാനപോരാട്ടം . മെയ് 10 നു വോട്ടെട്പ്പ് .13നു ഫലം പുറത്തുവരും .അതിന്റെ ആരവം രാജ്യമാകെ പ്രതിധ്വനിക്കും.

Leave a Reply

Your email address will not be published. Required fields are marked *