പൊട്ടിച്ചിരിപ്പിച്ച് ജാനകി ജാനേ ട്രെയിലർ; മെയ് 12ന് ചിത്രം പ്രദർശനത്തിനെത്തും.
അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമായ ജാനകി ജാനേയുടെ ട്രെയിലർ പുറത്തുവിട്ടു. ഫാമിലി എന്റർടെയ്നറാകും ചിത്രമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. സൈജു കുറുപ്പും നവ്യാ നായരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിലെത്തുന്ന ചിത്രത്തിന്റെ നിർമാണം എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ്. തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ അവതരണം. ഷറഫുദ്ദീൻ, ജോണി ആന്റണി, കോട്ടയം നസീർ, അനാർക്കലി, പ്രമോദ് വെളിയനാട്, ജയിംസ് ഏല്യ, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, അൻവർ ഷെരീഫ്, വിദ്യാവിജയകുമാർ, സതി പ്രേംജി, എന്നിവരും നിരവധി പുതുമുഖങ്ങളും ഇൗ ചിത്രത്തിൽ അണിനിരക്കുന്നു. ഇരിങ്ങാലക്കുട, കാറളം, കൊടുങ്ങല്ലൂർ പ്രദേശങ്ങളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും സിബി മാത്യു അലക്സാണ്.
ഒരുത്തിക്ക് ശേഷം സൈജുവും നവ്യാ നായരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ശ്യാമപ്രകാശ് എംഎസ് ആണ് ഛായാഗ്രഹകൻ. എഡിറ്റർ നൗഫൽ അബ്ദുള്ള. കൈലാസ് മേനോൻ ആണ് സംഗീത സംവിധായകൻ. സൈജു കുറുപ്പ്, നവ്യ നായർ, ജോണി ആന്റണി, ഷറഫുദീൻ എന്നിവരെ കൂടാതെ കോട്ടയം നസീർ, അനാർക്കലി മരിക്കാർ, ജോർജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോർഡി പൂഞ്ഞാർ, ഷൈലജ ശ്രീധരൻ, വിദ്യാ വിജയകുമാർ, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവർ ഷെരീഫ് എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.