വയനാട്ടിൽ ആദിവാസി പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്‌തു
വയനാട്ടിൽ ആദിവാസി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി ഞെട്ടിക്കുന്ന വിവരം. ആദിവാസി ക്ഷേമ രംഗത്തു പ്രവർത്തിക്കുന്ന ധന്യ രാമൻ, ശരണ്യ എം ചാരു , ബിന്ദു അമ്മിണി എന്നിവരുടെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റു സ്വകാര്യ ഭാഗത്തു ഏഴിലേറെ സ്റ്റിച് ഇടേണ്ടി വന്ന പെൺകുട്ടി അഞ്ചു ദിവസമായി സർക്കാർ ആശുപത്രിയിൽ കഴിയുകയാണെങ്കിലും പോലീസ് കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. ആശുപത്രി അധികൃതർ പൊലീസിന് ഇന്റിമേഷൻ അയക്കുന്നതിൽ ഗുരുതരമായ അലംഭാവം കാട്ടി. പെൺകുട്ടി പരാതി നൽകാതിരിക്കാൻ പോലീസ് ഒത്തു കളിച്ചതായും ആക്ഷേപമുണ്ട്. പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ കൊടുത്ത പരാതി ഇതിനിടെ സമ്മർദ്ദം ചെലുത്തി പിൻവലിപ്പിച്ചതായി റിപ്പോർട്ടുണ്ട്. .
പഞ്ചായത്ത് പ്രസിഡന്റിന്റെ ബന്ധു അടക്കം 7 പ്രതികൾ ഈ സംഭവത്തിൽ ഉള്ളതായാണ് വിവരം .. പ്രതികളിൽ ഒരാൾ ഒരു മാസത്തിനുളിൽ ഇരയെ വിവാഹം ചെയ്യാമെന്ന വാഗ്‌ദാനവുമായി ഇതിനിടെ പെൺകുട്ടിയുടെ ബന്ധുക്കളെ സമീപിച്ചതായി പറയുന്നു. . പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ വീട്ടുകാരെ സ്വാധീനിക്കാൻ പ്രതികൾ ശ്രമം തുടങ്ങിയിരുന്നു. പെൺകുട്ടിയുടെ പരാതി രേഖാമൂലം ലഭിച്ചാൽ മാത്രമേ കേസ് രെജിസ്റ്റർ ചെയ്യാൻ പറ്റൂ എന്ന നിലപാട് പോലിസും കൈക്കൊണ്ടു. . പട്ടികജാതി – പട്ടിക വർഗ ക്ഷേമ വകുപ്പും ഉറക്കം നടിച്ചതായാണ് പരാതി.