വീണ ജോർജ് പറഞ്ഞതും പറയരുതാത്തതും; പരിചയക്കുറവ് മന്ത്രിക്കോ

വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ പ്രതികരണം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. കൊട്ടാരക്കര താലൂക്ക് ്ആസ്പത്രിയിലെ ഡോക്ടർമാരെ ഉദ്ധരിച്ച് കൊണ്ട് മന്ത്രി വീണാജോർജ്ജ് പറഞ്ഞതിതാണ്. മോൾക്ക് എക്സ്പീരിയൻസില്ലാത്തതിനാൽ ആക്രമണമുണ്ടായപ്പോൾ വല്ലാതെ ഭയന്നു എന്നാണ് . എന്നാൽ ഏത് തരത്തിലുള്ള എക്സ്പീരിയൻസാണ് മന്ത്രി ഉദ്ദേശിച്ചത് എന്നതിൽ വലിയ വാദപ്രതിവാദങ്ങളൊക്കെ നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ പേരിൽ വ്യാപകമായ ട്രോളുകളും പരിഹാസങ്ങളുമാണ് മന്ത്രിക്ക് നേരെ നടക്കുന്നത്. മന്ത്രി പറഞ്ഞ എക്സ്പീരിയൻസ് ആക്രമണങ്ങളെ തടയാനുള്ള എക്സ്പീരിയൻസാണെന്നും ഡോക്ടർമാർ കരാട്ടെയും കുങ്ഫുവുമൊക്കെ പഠിച്ച് വരണമെന്നാണോ എന്നുമൊക്കെ നീളുന്നു പരിഹാസങ്ങൾ.


അതേസമയം മന്ത്രി ഉദ്ദേശിച്ച എക്സ്പീരിയൻസ് ചികിത്സാരംഗത്തുള്ള എക്സ്പീരിയൻസാണെന്നും വാക്കുകളെ വളച്ചൊടിച്ചെന്നും വാദിക്കുന്നു മറ്റു ചിലർ. മന്ത്രിയുടെ വാക്കുകൾ റിപ്പോർട്ട് ചെയ്തതിൽ പിഴവ് സംഭവിച്ചുവെന്ന് ചില ചാനലുകൾ സമ്മതിക്കുകയും ചെയ്തു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മന്ത്രിയുടെ പ്രതികരണത്തിൽ അനൗചിത്യമുണ്ടെന്ന് പറയാതെ വയ്യ. ചികിത്സാ രംഗത്തെ എക്സ്പീരിയൻസ് ആണ് മന്ത്രി ഉദ്ദേശിച്ചതാണെങ്കിൽ അതിലും അപാകം ഉണ്ട്്.കാരണം അത്തരമൊരു പരിശീലനത്തിനാണ് അവരെ അവിടെക്ക് നിയമി്ച്ചത് തന്നെ.ഗ്രാമീണ മേഖലയിലെ പരിശീലന പദ്ധതിയനുസരിച്ചാണ് അവർ ഈ ആസ്പ്പത്രിയിൽ എത്തിയത് തന്നെ.അതൊടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത ഇതാണ്. ഒരു ഡോക്ടറുടെ ചുമതല തന്റെ മുന്നിൽ വരുന്ന രോഗിക്ക് ആശ്വാസ്ം നൽകുന്ന നടപടികളെടുക്കുക എന്നതാണ്.അതിവിടെ ആക്രമിയുടെ കുത്തേറ്റു മരിച്ച വന്ദനദാസ് നിർവ്വഹിക്കുകയും ചെയ്തു.അല്ലാതെ തന്റെ നേരെ ആക്രമിക്കാൻ വരുന്ന ആക്രമിയെ കൈകാര്യം ചെയ്യാനുള്ള എക്സ്പീരിയൻസ് എന്തായാലും അവർക്കുണ്ടാകില്ലല്ലോ.മാത്രമല്ല അത്തരമൊരു സന്ദർഭം കൈകര്യം ചെയ്യാനുള്ള പരിശീലനവും അത്തരംസന്ദർഭങ്ങൾ നേരിട്ട അനുഭവ പരിചയവുമുള്ള സ്ബ്ബ് ഇൻസ്പെക്ടർ അടക്കമുള്ള മൂന്നു പോലീസ്കാർ അവരുടെ കൂടെ ഉണ്ടായിരുന്നെന്ന് എന്നു കൂടി മനസ്സിലാകുമ്പോഴാണ് മന്ത്രിയുടെ പ്രസ്താവന എത്രമാത്രം അപക്വവും അനുചിതവുമായിരുന്നെന്ന് മനസ്സിലാകുന്നത്.ഒരു പക്ഷെ വന്ദനയും അവരിൽ തന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടാകാം.

ഇത്രയും വലിയ ഒരു ദുരന്തമുണ്ടാകുമ്പോൾ ആരോഗ്യമന്ത്രി എന്ന നിലയിൽ ഇങ്ങനെയായിരുന്നോ അവർ പ്രതികരിക്കേണ്ടിയിരുന്നത് എന്നതാണ് പ്രശ്നം. സംസ്ഥാനത്തിന്റെ ആരോഗ്യ വിഭാഗം കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിലുള്ള അവരുടെ ഉത്തരവാദിത്തം വിഷയത്തിൽ വളരെ പക്വമായും ഉചിതമായും പ്രതികരിക്കുക എന്നതായിരുന്നു. അത് ഉണ്ടായില്ല. പോലീസിന്റെ വീഴ്ചയാണ് വന്ദനയുടെ ജീവനെടുക്കാൻ കാരണമായത് എന്നത് വ്യക്തമാണ്. എന്നിട്ടും അതിനെ പറ്റി ഒരക്ഷരം പോലും പറയാൻ മന്ത്രി തയ്യാറാകുന്നില്ല.സത്യത്തിൽ പരിചയക്കുറവ് എ്ന്ന അർഥം വരുന്ന എക്സിപീരിയൻസിന്റെ കുറവ് മന്ത്രിക്ക് തന്നെയാണെന്നാണ് ഈ പ്രതികരണം വ്യക്തമാക്കുന്നത് അല്ലെങ്കിൽ വന്ദന മരിച്ചു കിടക്കുമ്പോൾ അവരുടെ പരിചയക്കുറവാണ് അതിന് ഇടയാക്കിയതെന്ന തരത്തിലുളള പ്രതികരണം അവരിൽ നിന്നു ഉണ്ടാകുമായിരുന്നില്ല.

ഒപ്പം സംഭവം നടന്ന് 24 മണിക്കൂറുകൾ കഴിഞ്ഞിട്ടും സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാർക്കെതിരെ യാതൊരു നടപടിയുമെടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അന്വേഷണ വിധേയമായി നാല് പേരെയും സസ്പെൻഡ് ചെയ്യുക എന്ന പ്രാഥമിക നടപടി എടുക്കുന്നതിൽ നിന്ന് പോലും സർക്കാരിനെ പിന്തിരിപ്പിക്കുന്നത് എന്താവാം. കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും പോലീസിന്റെ ഉത്തരവാദിത്വമില്ലായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നതും. ഒരു തെറ്റും ചെയ്യാതെ ജീവൻ നഷ്ടപ്പട്ട വന്ദനയ്ക്ക് നീതി ലഭിക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *