We Talk

കേരളത്തെ കുറിച്ച് തുമ്മാരുകുടിയുടെ 10 പ്രവചനങ്ങൾ

2030 ആകുന്നതോടെ കേരളം എങ്ങനെയായിരിക്കും എന്ന് പ്രവചിച്ച് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുക്കുടി. പത്ത് പ്രവചനങ്ങളാണ് ഫേസ്ബുക്കിലൂടെ നടത്തിയിരിക്കുന്നത്. കേരളത്തിലെ ജനസംഖ്യ 2030ഓടെ കുറഞ്ഞു തുടങ്ങും എന്നതാണ് അതിൽ ഏറ്റവും പ്രധാനം. ഒപ്പം
കേരളത്തിലെ ഡിവോഴ്സ് റേറ്റ് ഇന്നത്തേതിന്റെ പത്തിരട്ടിയാകും,
അറേഞ്ച്ഡ് മാരേജ്‌ എന്നത് അപൂർവമായി സംഭവിക്കുന്ന ഒന്നാകും എന്നും തുമ്മാരുക്കുടി പ്രവചിക്കുന്നു.
കൂടാതെ പെൻഷൻ പ്രായം അറുപതിന് മുകളിൽ പോകും, ഓരോ പഞ്ചായത്തിലും ഓരോ റിട്ടയർമെന്റ് ഹോം ഉണ്ടാകുമെന്നും നിരീക്ഷണമുണ്ട്. പെരുമ്പാവൂർ ഉൾപ്പടെയുള്ള നഗരങ്ങളിൽ വന്യമൃഗങ്ങൾ എത്തും, കേരളത്തിൽ സ്‌കൂളുകളും കോളേജുകളും മുപ്പത് ശതമാനം എങ്കിലും പൂട്ടിത്തുടങ്ങും തുടങ്ങിയ കാര്യങ്ങളും പോസ്റ്റിൽ പറയുന്നുണ്ട്. ഒരേക്കറിന് മുകളിലുള്ള ഭൂമിയുടെ വില കുറഞ്ഞു വരും,
വിദേശത്തുനിന്നും വരുന്ന പണത്തിന്റെ അളവ് കുറഞ്ഞു വരും, കേരളത്തിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം താഴേക്ക് വരും എന്നും മുരളി തുമ്മാരുക്കൂടി പറയുന്നു.
പക്ഷെ ജ്യോതിഷത്തിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല താനെന്നും
ഭൂതവും വർത്തമാനവും ശരിക്കും ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്താൽ ഭാവി പ്രവചിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണെന്നും അദ്ദേഹം പറയുന്നു. ഫ്ളാറ്റിലെ അഗ്നിബാധയും രൂപയുടെ താഴോട്ടുള്ള പോക്കും ആണ് പ്രവചിച്ചു വെച്ചതിൽ ഇനി ബാക്കിയുള്ളത്, അതിനധികം സമയമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *