എംഡിഎംഎ കേട്ട് ഞെട്ടണ്ട! ഇത് ‘മസാല ദോശ മൈസൂർ അക്ക’യുടെ ചുരക്കപേരെന്ന് സോഷ്യൽ മീഡിയ
ഒരുപേരിൽ എന്തിരിക്കുന്നു! ഇന്ന് സിനിമകളുടെ പേരിൽ ആണ് എല്ലാം ഇരിക്കുന്നത്. വിചിത്രവും ആകർഷകവുമായ പേരുകൾ കൊണ്ട് ഞെട്ടിച്ച മലയാള സിനിമകളുണ്ട്. പല സിനിമകളും ആളുകളെ ആകർഷിച്ചത് ഈ പേരിലാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ സിനിമാ പേരാണ് ‘മസാല ദോശ മൈസൂർ അക്ക’. നടനും സംവിധായകനുമായ മൃദുൽ നായരാണ് സിനിമയുടെ സംവിധാനം. എംഡിഎംഎ എന്നാണ് ‘മസാല ദോശ മൈസൂർ അക്ക’യുടെ ചുരുക്കപ്പേരെന്നാണ് സമൂഹമാധ്യമങ്ങളിലെ ചിലരുടെ കണ്ടെത്തൽ. ഈ പേരാണ് 2024 ജനുവരിയിൽ റിലീസ് ചെയ്യുന്ന ചിത്രത്തെ ആകർഷിക്കുന്നത്. വരും ദിവസങ്ങളിൽ സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടും. ദ് ഫിലിമി ജോയിന്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സജീമോൻ പ്രഭാകറും മൃദുലും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ‘ബി ടെക്ക്’ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ആളാണ് മൃദുൽ. തന്റെ ആദ്യ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നിലവിൽ ആസിഫ് അലി നായകനായി അഭിനയിച്ച ‘കാസർഗോൾഡ്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.