എം വി ഗോവിന്ദനെതിരെ നൽകിയ വ്യാജ വാർത്തയിൽ ക്ഷമ ചോദിച്ച് മീഡിയ വൺ
മീഡിയ വണ്ണിന്റെ ഫേസ്ബുക് പേജിലൂടെയാണ് എം വി ഗോവിന്ദനെതിരെ വ്യാജവാർത്ത നൽകിയതിന് ക്ഷമാപണം നടത്തിയത്. സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൊച്ചിയിൽ നടന്ന യുവധാര ലിറ്ററി ഫെസ്റ്റിവലിൽ പറഞ്ഞ കാര്യങ്ങൾ ആണ് തെറ്റായി മീഡിയ വൺ റിപ്പോർട്ട് ചെയ്തത്. ‘ബി.ജെ.പി യെ തകർക്കാൻ തങ്ങൾക്ക് മാത്രമേ കഴിയൂ എന്ന അഹന്തയുമായി പോയാൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിടും അങ്ങനെയായാൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നം പാടുമെന്നും ഇന്ത്യയെ ഫാസിസത്തിലേക്ക് ആദ്യം കൊണ്ടുപോയത് കോൺഗ്രസ് ആണെന്നും എം വി ഗോവിന്ദൻ പറഞ്ഞതായും മീഡിയ വൺ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്ത തികച്ചും അടിസ്ഥാനരഹിതമായിരുന്നു . ഒടുവിൽ ഇത് വിവാദമായപ്പോൾ മീഡിയ വൺ പോസ്റ്റ് റിമൂവ് ചെയ്യുകയും മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ എഫ് ബി പേജിൽ ക്ഷമാപണം നടത്തുകയും ചെയ്തു.