We Talk

കേരള സ്റ്റോറി നിരോധനം: പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീം കോടതി സ്റ്റേ

ദ കേരള സ്റ്റോറി എന്ന ചിത്രം നിരോധിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ തീരുമാനം സുപ്രീം കോടതി തടഞ്ഞു. പൊതുവികാര പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൗലികാവകാശത്തെ നിര്‍ണ്ണയിക്കാനാകില്ലെന്ന് കേരള സറ്റോറി സിനിമ നിരോധനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മെയ് എട്ടിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ‘ദി കേരള സ്റ്റോറി’ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ നടപടി. പൊതുവികാര പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൗലികാവകാശത്തെ നിര്‍ണ്ണയിക്കാനാകില്ലെന്ന് കേരള സറ്റോറി സിനിമ നിരോധനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. അധികാരം മിതമായി പ്രയോഗിക്കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കോടതി പറഞ്ഞു. സിനിമയുടെ പൊതു പ്രദര്‍ശനത്തെയാണ് നിരോധിച്ചതെന്നും ഒടിടിയില്‍ കാണുന്നതില്‍ പ്രശ്‌നമില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു.32000 പേരെ കാണാതായെന്ന് സിനിമയില്‍ പറയുന്നു. ഇത് വസ്തുതകളെ വളച്ചൊടിക്കുന്നതാണ് എന്ന് നിര്‍മ്മാതാക്കളുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമ്പോള്‍ തന്നെ ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 2000 പേരെ മതം മാറ്റിയെന്നതിന് കൃത്യമായ രേഖകള്‍ ഇല്ലെന്ന് നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ഈക്കാര്യം സിനിമയ്ക്ക് മുന്‍പ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.സിനിമയുടെ പ്രദര്‍ശനത്തിന് വേണ്ട സുരക്ഷ നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാറിനോട് കോടതി നിര്‍ദ്ദേശിച്ചു. അധികാര സ്ഥാനങ്ങളിലുള്ളവര്‍ പരസ്യമായി വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഹര്‍ജിയും ബംഗാളിലും തമിഴ്‌നാട്ടിലും ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെയുള്ള ഹര്‍ജിയുമാണ് പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *