We Talk

സ്കൂട്ടറിൽ യൂട്യൂബറുടെയും യുവതിയുടെയും കുളി; നടപടിയെടുത്ത് പൊലീസ്

സമൂഹമാധ്യമത്തിൽ വൈറലാകാൻ സ്‌കൂട്ടറിൽ കറങ്ങിയടിച്ച് യുട്യൂബറുടെയും യുവതിയുടെയും കുളി. മൂംബൈ താനെയിൽ ഉൽഹാസ്നഗർ ട്രാഫിക്ക് സിഗ്നലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ട്വിറ്ററിലടക്കം പ്രചരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നടപടി സ്വീകരിക്കാനൊരുങ്ങി പൊലീസ്. ആദർശ് ശുക്ള എന്ന യുട്യൂബർക്കെതിരെയാണ് നടപടി. സ്കൂട്ടറിൽ ബക്കറ്റുമായി സഞ്ചരിക്കുന്ന യുവാവും യുവതിയും സിഗ്നൽ കാത്ത് കിടക്കുമ്പോള്‍ ബക്കറ്റിൽനിന്ന് വെള്ളം കോരി ദേഹത്തൊഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. കൂടാതെ ഓടുന്ന സ്കൂട്ടറിലിരുന്നു കുളിക്കുന്നതും കാണാം.

ഈ ദൃശ്യങ്ങൾ ഡിജിപിക്കുൾപ്പെടെ പങ്കുവെച്ച് നിരവധിപ്പേരാണ് പൊലീസിനോട് നടപടി സ്വീകരിക്കാനാവശ്യപ്പെട്ടത്. ഇതേ തുടർന്ന് സംഭവം അന്വേഷിക്കുന്നതിനായി ട്രാഫിക്ക് പൊലീസിനെ ചുമതലപെടുത്തി . എന്നാൽ ഹെൽമറ്റും ട്രാഫിക് നിയമം പാലിക്കാത്തതും തെറ്റായി പോയെന്നായിരുന്നു യൂട്യൂബർ ആദർശ് ശുക്ളയുടെ മറുപടി. ഇതിന് പിഴ അടയ്ക്കുമെന്നും തന്റെ ഫോളോവേഴ്സ് ട്രാഫിക്ക് നിയമം പാലിക്കണമെന്നും ഇയാൾ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *