രജനീകാന്ത് അഭിനയം നിര്‍ത്തുന്നു; ഞെട്ടിത്തെറിച്ച് തമിഴകം
ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ എറ്റവും കുടുതല്‍ ആരാധകരുള്ള സുപ്പര്‍ താരങ്ങളിലെ താരം എന്ന് അറിയപ്പെടുന്ന രജനീകാന്ത് അഭിനയം നിര്‍ത്തുന്നു. ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുന്ന ‘ജയിലര്‍’ കൂടാതെ രണ്ടുചിത്രങ്ങളില്‍കൂടി അഭിനയിച്ചശേഷം സിനിമയോട് വിടപറയുമെന്നാണ് രജനിയുടെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോശമായ ആരോഗ്യസ്ഥിതിമൂലമാണ് രജനി ഈ തീരുമാനിത്തിലേക്ക് എത്തിയെതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. 2017-ല്‍ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച രജനി പാര്‍ട്ടി രൂപവത്കരണത്തോടെ അഭിനയം അവസാനിപ്പിക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചതോടെ വീണ്ടും സിനിമയില്‍ സജീവമാകുകയായിരുന്നു. രാഷ്ട്രീയപ്രവേശം ഉപേക്ഷിക്കാനെടുത്ത തീരുമാനത്തിന് പന്നിലും മോശമായ ആരോഗ്യ സ്ഥിതിയായിരുന്നു.
73 വയസ്സായെങ്കിലും ഇന്നും കോടികള്‍ വിലമതിക്കുന്ന തമിഴകത്തെ ഏറ്റവും വിലപിടിച്ച താരമാണ് രജനി. കഴിഞ്ഞ കുറച്ചകാലമായ കരള്‍ ശ്വാസകോശ, സംബദ്ധമായ അസുഖം കാരണം, ബുദ്ധിമുട്ടുകയാണ് രജനി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത ‘അപൂര്‍വ രാഗങ്ങള്‍'(1975) ആണ് രജനീകാന്തിന്റെ ആദ്യ ചിത്രം. ജയിലര്‍ 169-ാം ചിത്രമാണ്. ശിവാജിറാവു ഗെയ്ക്ക്‌വാദ് എന്ന മഹാരാഷ്ട്രക്കാരനായ രജനി ആദ്യ വില്ലനായി തമിഴ് സിനിമയില്‍ അരങ്ങേറിയെങ്കിലും പിന്നെ നായകന്‍ ആവുകയായിരുന്നു.
ജയ് ഭീം സംവിധാനംചെയ്ത ടി.ജെ. ജ്ഞാനവേലിന്റെ പുതിയ ചിത്രത്തില്‍ രജനിയായിരിക്കും നായകന്‍. അതിനുശേഷം ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന ചിത്രമുണ്ടാകും. ഇതോടെ അഭിനയം നിര്‍ത്താനാണ് തീരുമാനം. ലോകേഷിന്റെ ചിത്രത്തില്‍ രജനി അഭിനയിക്കുന്നതിന് ധാരണയായെന്നും അത് അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കുമെന്ന് പറയപ്പെടുന്നതായും ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകനും നടനുമായ മിഷ്‌കിന്‍ പറഞ്ഞു.