ലൈംഗിക അടിമകള്‍; ഭക്ഷണത്തിന്‌പോലും ഗതിയില്ല; കേരളത്തില്‍നിന്ന് ഐഎസില്‍പോയവരുടെ അവസ്ഥ ഇങ്ങനെ
എം റിജു
കോഴിക്കോട്: ‘ദ കേരളാ സ്‌റ്റോറി’ സിനിമ വന്‍ വിവാദമായിരിക്കയാണെല്ലോ. ഇന്ന് പ്രചരിക്കുന്നതുപോലെ വെറും മൂന്നോ നാലോ പേര്‍ മാത്രമല്ല, ഏകദേശം 150 പേരോളം കേരളത്തില്‍നിന്ന് ഐഎസില്‍ലേക്ക് പോയതാണെന്നാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. നുറുപേര്‍ നേരിട്ട് കേരളത്തില്‍നിന്നും മറ്റ് 50 പേര്‍ ഗള്‍ഫ് വഴിയും പോയെന്നാണ് കണക്ക്. കാസര്‍കോട്, കണ്ണുര്‍, കോഴിക്കോട്, മലപ്പുറം എന്നവടങ്ങളില്‍നിന്നായാണ് സിറിയയിലേക്കും അഫ്ഗാനിലേക്കും ഈ ഒഴുക്കുണ്ടായത്. 2012മുതല്‍ 17വരെയുള്ള കാലത്താണ് കുടുംബ സമേതം ഐസിസില്‍ ചേരാനുള്ള ഈ പലായനം നടന്നത്. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഐഎസില്‍ പോയവരുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് പരിശോധിക്കുന്നത് നല്ലതാണ്.
പക്ഷേ ഈ കാലഘട്ടത്തിനുള്ളില്‍ അതിഭീകരമായ ചില കാര്യങ്ങളാണ് സംഭവിച്ചത്. കേരളത്തില്‍നിന്ന് പോയ, പുരുഷന്‍മ്മാര്‍ ഒന്നൊന്നായി കൊല്ലപ്പെട്ടു. അതോടെ അവരുടെ ഭാര്യമാര്‍ക്ക് നരകജീവിതമായി. ഐസിസ് എന്ന സംഘടന സാമ്പത്തികമായി തകര്‍ന്നു. ഐഎസ് വധുക്കള്‍ എന്ന് ലോകത്തിന് മുന്നിലെ ഒരു സാമൂഹിക പ്രശ്‌നമായി. ഇന്ത്യയില്‍നിന്ന് മാത്രമല്ല, ബ്രിട്ടന്‍, അമേരിക്ക, കാനഡ എന്നിടങ്ങളില്‍നിന്നൊക്കെ ആളുകള്‍ ഐഎസില്‍ എത്തിയിരുന്നു. ഇതില്‍ മിക്ക വനിതകളുടെയും അവസ്ഥ ഒരുപോലെയാണ്.
ഐസിസ് പാപ്പരായത് എങ്ങനെ?
ഇപ്പോള്‍ ഐസിസ് പാപ്പരാണ്. സിറിയിലും അഫ്ഗാനിലെയും ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും ഗതിയില്ല. പാക്കിസഥാനിലെ ഐഎസ് ഖൊരാസന്‍ ഗ്രൂപ്പിന് മാത്രമാണ്, പിടിച്ചുനില്‍ക്കാനുള്ള ശേഷി ഉള്ളതെന്നാണ്, ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. മധ്യപൗരസ്ത്യ ദേശത്തുനിന്നുള്ള ശക്തമായ ഫണ്ടിങ്ങ് ആയിരുന്നു ഐഎസിസിന്റെ പ്രവര്‍ത്തന മൂലധനം. ഇറാനും, ഖത്തറും, തുര്‍ക്കിയും, സൗദിയും അടക്കമുള്ള രാജ്യങ്ങളായിരുന്നു ഇതിന്് പിന്നില്‍. ഇതില്‍ ഖത്തര്‍ അഞ്ചുവര്‍ഷം മുമ്പുതെന്ന ഫണ്ടിങ്ങ് നിര്‍ത്തി ( ഖത്തര്‍ ഫണ്ടിങ്ങ് നിര്‍ത്തിയതാണ് കേരളത്തിലെ ചില മാധ്യമസ്ഥാപനങ്ങളെവരെ പ്രതിസന്ധിയില്‍ ആക്കിയതെന്നാണ് ഹമീസ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള സ്വതന്ത്രചിന്തകര്‍ പറയുന്നത്) സൗദിയും ഈ പരിപാടി പൂര്‍ണ്ണമായി നിര്‍ത്തിയതോടെ, ഐസിസ് ശരിക്കും കൂടുങ്ങി. സാമ്പത്തിക പ്രതിസദ്ധിയിലായ, തുര്‍ക്കിക്കും, ഇറാനും പഴയതുപോലെ സഹായിക്കാനും കഴിയുന്നില്ല. ഇറാനാകട്ടെ ഷിയാ ഐസിസ് എന്ന് പറയുന്ന, ഹൂതികളിലേക്ക് തങ്ങളുടെ സഹായം തിരിച്ചുരിടുകയും ചെ്തതു.
എണ്ണയുടെ കരിഞ്ചന്ത വില്‍പ്പനയിലൂടെ മാത്രം പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളറാണ് ഐഎസ് ഭീകരര്‍ക്ക് ലഭിച്ചിരുന്നത്. തങ്ങളുടെ നിയന്ത്രണ മേഖലയിലുള്ള എണ്ണപ്പാടങ്ങളില്‍ നിന്നെടുക്കുന്ന പ്രെട്രോള്‍ കള്ളക്കടത്തുകാര്‍ക്ക് മറിച്ചു വിറ്റാണ് ഇവര്‍ പണം കൊയ്യുന്നത്. അതുപോലെ ഐസിസിന്റെ മറ്റൊരുവരുനമാര്‍ഗമായിരുന്നു യസീദി സ്ത്രീകളെ അടിമച്ചന്തയില്‍ വില്‍ക്കല്‍. തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം വാങ്ങലും വന്‍ തോതില്‍ ഇല്ലാതായി.
യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് പ്രത്യേക സാമ്പത്തിക വിഭാഗം രൂപവത്ക്കരിച്ച് നടത്തിയ അന്വേഷണമാണ് സത്യത്തില്‍ ഐഎസിന്റെ സാമ്പത്തികാടിത്തറ തകര്‍ത്തു. സംശയമുള്ളവരെ എല്ലാം കരിമ്പട്ടികയിലാക്കി. വ്യക്തിപരമായ ഫണ്ടുകളും നിലച്ചു. സഖ്യശക്തികളുടെ സംയുക്ത ആക്രമണത്തില്‍ അവര്‍ ആകെ വെടിതീര്‍ന്നു. എല്ലാറ്റിനും പിന്നാലെ കൂനിനില്‍മ്മേല്‍ കുരുവെന്നപോലെ കോവിഡും വന്നതോടെ സംഘടന ശരിക്കും ക്ഷയിച്ചു.
ഐഎസ് വധുക്കള്‍ എന്തുചെയ്യും?
ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി സംഘടനയില്‍ ചേരുന്നവര്‍ ഐഎസ് വധുക്കള്‍ എന്നാണ് അറിയപ്പെടുക. ഭീകരരുടെ വധുവാകുന്നതോടെ ഏതു സമയത്തും ലൈംഗികമായി ഉപയോഗിക്കാവുന്ന കളിപ്പാവകളാകും ഇവര്‍. മിക്കപ്പോഴും രണ്ടോ മൂന്നോ പേരായിരിക്കും ഇവരെ ലൈംഗികമായി ഉപയോഗിക്കുകയെന്നും ഇവിടെ നിന്ന് രക്ഷപ്പെട്ട നാദിയ മുറാദ് നേരത്തെ എഴുതിയിരുന്നു. നാലുപാടുനിന്നുമുള്ള ആക്രമണം വഴി ഒറ്റപ്പെട്ടതോടെ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിലാണ് ഇക്കൂട്ടരിലെ സ്ത്രീകള്‍ ജന്മനാടുകളിലേക്ക് തിരിച്ചുപോകാന്‍ പദ്ധതിയിട്ടത്, നേരത്തെ വലിയ വാര്‍ത്തയായിരുന്നു. ബ്രിട്ടീഷ് പൗരമായ ഷമീമ ബീഗം, അമേരിക്കക്കാരിയായ ഹുഡ മുത്താന, ആറ്റുകാല്‍ സ്വദേശി നിമിഷ ഫാത്തിമ, കോട്ടയം സ്വദേശി സോണിയ സെബാസ്റ്റിയന്‍… അങ്ങനെ പോവുകയാണ് ഇപ്പോള്‍ ഐസിസ് പാപ്പരായതിനെ തുടര്‍ന്ന് ജയിലില്‍ കിടക്കുന്ന ഐസിസ് വിധവകളുടെ ലിസ്റ്റ്. എല്ലാവര്‍ക്കും ജന്‍മ നാട്ടിലെക്ക് മടങ്ങണമെന്നുണ്ടെങ്കിലും ഒരു രാജ്യവും അവരെ സ്വീകരിച്ചിട്ടില്ല.
ഭീകരര്‍ കൂട്ടത്തോടെ ലൈംഗിക ദാഹം തീര്‍ക്കുന്ന നൂറുകണക്കിന് അടിമപെണ്‍കുട്ടികളാണ് രണ്ടാമത്തെ വിഭാഗം. പല താവളങ്ങളിലും ക്രൂരമായി ൈലംഗിക പീഡനത്തിനു വിധേയയായതിനു ശേഷമാകും ഐഎസ് വധുക്കള്‍ എന്നറിയപ്പെടുന്ന പെണ്‍കുട്ടികളെ ഭീകരിലൊരാള്‍ സാധാരണ വിവാഹം ചെയ്യുക. അമേരിക്ക വിട്ട് സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്ന ഹുഡ മുത്താന എന്ന ഇരുപത്തിനാലുകാരിയെ മൂന്ന് ഐഎസ് ഭീകരരാണ് വിവാഹം ചെയ്തത്. ഇങ്ങനെ എത്ര ഭീകരമായ അനുഭവങ്ങള്‍.
മതം പരിവര്‍ത്തനം നടത്തി അഫ്ഗാനിലേക്ക് പോയ നിമിഷ ഫാത്തിമ ഇന്നും എവിടെയാണ് ആര്‍ക്കും കൃത്യമായി അറിയില്ല. ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അഫ്ഗാനില്‍ ജയിലില്‍ കഴിയുന്ന, നിമിഷയെ നാട്ടിലേക്ക് കൊണ്ടുവരണം എന്ന് 2021ല്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. 2020ല്‍ അഫ്ഗാന്‍ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയ ഐഎസ് സംഘത്തിന്റെ ഫോട്ടോയില്‍ മലയാളിയായ നിമിഷ എന്ന ഫാത്തിമയുടെയും ഭര്‍ത്താവ് വിന്‍സന്‍ എന്ന ഈസയുടെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ മടങ്ങിവരുമെന്ന് ഓര്‍ത്ത് നിഷിഷയുടെ അമ്മ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി ബിന്ദു ആഗ്രഹിച്ചിരുന്നത്. തന്റെ രണ്ടു മക്കളില്‍ ഏക പെണ്‍ തരിയാണ് നിമിഷ ഐഎസില്‍ ചേരാന്‍ പോയപ്പോള്‍ ബിന്ദുവിനു നഷ്ടമായത്. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യന്‍ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സണ്‍ വിന്‍സെന്റിനെ വിവാഹംകഴിച്ചത്. തുടര്‍ന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ചു.
പാലക്കാട്ടെ യാക്കര എന്ന ഗ്രാമത്തില്‍ ഫ്രാന്‍സിസ് വിന്‍സെന്റിന്റെ മൂത്ത മകനാണ് ബെസ്റ്റിന്‍. രണ്ടാമത്തവനായ ബെസ്റ്റിനും ഇസ്‌ലാമിലേക്ക് മാറി കോട്ടയം കാരി സോണിയയെ വിവാഹം കഴിച്ചു. ഇരുവരും സിറിയയില്‍ എത്തിപൊട്ടിത്തെറിച്ചതോടെ ഇവര്‍ അനാഥരായി. ഇപ്പോള്‍ ഇരുവരും അഫ്ഗാനിലെ ജയിലിലാണ്. താലിബാന്‍ ഭരണം വരുന്നതിന് മുമ്പ് തന്റെ മകളെ രക്ഷിക്കണം എന്ന് പറഞ്ഞ് നിമഷിയുടെ അമ്മ വലിയ കാമ്പയില്‍ നടത്തിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.
ഇങ്ങനെ പോയവരില്‍ പലര്‍ക്കും സമാനതകള്‍ ഇല്ലാത്ത പീഡനം ആണ് അനുഭവിക്കേണ്ടി വന്നതെന്നും പിന്നീട് വാര്‍ത്തകള്‍ വന്നു. ഐഎസുകാര്‍ ഇവരെ ലൈംഗിക അടിമകളായി ഉപയോഗിച്ചതിന്റെയും, ഭക്ഷണം പോലും കൊടുക്കാതെ പീഡിപ്പിച്ചതിന്റെയും പല കഥകളും പുറത്തുവന്നു. ഐഎസ് വിധവകള്‍ എന്ന് പറയുന്നവര്‍ ഇന്നും ലോകത്തിന്റെ നൊമ്പരമാണ്. ഇല്ലത്തുനിന്ന് പുറപെട്ടു അമ്മാത്ത് എത്തിയതുമില്ല എന്ന് പറയുന്നതാണ് അവരുടെ അവസ്ഥ.