ലോകത്തെ ഏറ്റവും വില കൂടിയ ഐസ്ക്രീം
ഐസ്ക്രീം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. പല കമ്പനികളുടെ പല വിലയിലുള്ള ഐസ്ക്രീമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ‘ബ്യാകുയ’ എന്ന ജാപ്പനീസ് ഐസ്ക്രീമിന്റെ വില കേട്ടാൽ ഞെട്ടും. 5.54 ലക്ഷം രൂപ. ലോകത്തിലെ ഏറ്റവും വിലകൂടിയ ഐസ്‌ക്രീം എന്ന ഗിന്നസ് വേൾഡ് റെക്കോഡ് ഇത് സ്വന്തമാക്കിയിരിക്കുകയാണ്. ജാപ്പനീസ് ബ്രാന്‍ഡായ സെല്ലാറ്റോയാണ് ഈ ഐസ്‌ക്രീം വിപണിയിലിറക്കിയത്. വൈറ്റ് ട്രഫിള്‍, പാര്‍മിജിയാനോ തുടങ്ങിയ അപൂര്‍വ ചേരുവകള്‍ ചേര്‍ത്താണ് ഇത് തയ്യാറാക്കിയത് ഒന്നരവര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഐസ്‌ക്രീം ഉണ്ടാക്കിയെടുത്തതെന്നാണ് കമ്പനിയുടെ പ്രതിനിധി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിനോട് പ്രതികരിച്ചത്.
ജാപ്പനീസ്, യൂറോപ്പ്യന്‍ ചേരുവകള്‍ കോര്‍ത്തിണക്കിയുള്ള ഐസ്‌ക്രീം എന്നതായിരുന്നു ആശയം. ഗിന്നസ് റെക്കോഡ്സിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഐസ്‌ക്രീമിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. 28,000-ല്‍പ്പരം ലൈക്കുകളും ധാരാളം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. ഐസ്‌ക്രീമില്‍ ചേര്‍ത്തിരിക്കുന്ന വൈറ്റ് ട്രഫിള്‍ ഇറ്റലിയിലെ ആല്‍ബായില്‍ വളര്‍ത്തുന്നതാണ്. കിലോയ്ക്ക് 12 ലക്ഷം രൂപയാണ് ഇതിന്റെ വില. ഇതിന്റെ ഫ്‌ളേവറും സുഗന്ധവും ലോകവ്യാപകമായി പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. വൈറ്റ് ട്രഫിളിന്റെ ലഭ്യതക്കുറവ് തന്നെയാണ് ഇതിന്റെ വിലക്കൂടുതലിന് പിന്നിലെ കാരണവും. വളര്‍ത്താനും പരിപാലിക്കാനും നല്ല പ്രയാസമുള്ളവയാണ് വൈറ്റ് ട്രഫിള്‍. സീസണല്‍ ആയി മാത്രം വളരുന്നവയാണിത്. സ്വര്‍ണത്തെക്കാള്‍ വിലയുള്ള ഈ ചേരുവയാണ് ഐസ്‌ക്രീമിന്റെ വിലയ്ക്ക് പിന്നിലും.
ReplyForward |