ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കൈകളിൽ;വീഡിയോ പങ്കുവെച്ച് അമിതാഭ് ബച്ചൻ
ഒരു ജനത നെഞ്ചിലേറ്റിയ കളിയാണ് ക്രിക്കറ്റ്.കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തന്നെ കാണുകയും കളിക്കുകയും ചെയ്യുന്ന ക്രിക്കറ്റ് നമ്മുടെ വരും തലമുറയുടെ കയ്യിലും സുരക്ഷിതമാണെന്ന് പറയുകയാണ് ഒരു വിഡിയോ പങ്കുവെച്ചു കൊണ്ട് അമിതാഭ് ബച്ചൻ. കളിയിൽ മികച്ച പ്രകടനം നടത്തുന്ന ആ കൊച്ചുമിടുക്കന്റെ വിഡിയോ കണ്ടവരെല്ലാം അവനെ അഭിനന്ദങ്ങൾ കൊണ്ടുമൂടുകയാണ്. ഭാവിയിലെ വിരാട് കോലിയെന്നും അടുത്ത തലമുറയിലെ താരമെന്നുമൊക്കെ കുട്ടിയെ പ്രശംസിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. അവന്റെ ഒരോ ഷോട്ടുകളും അത്രമേൽ അത്ഭുതപെടുത്തുന്നതായിരുന്നു. അതുകൊണ്ടാണ് അമിതാഭ് ബച്ചൻ പോലും തന്റെ ഇൻസ്റ്റാഗ്രാമിൽ കുട്ടിയെ പ്രകീർത്തിച്ചുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കൈകളിൽ എന്ന് കുറിച്ചുകൊണ്ട് കുട്ടി കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.
എന്നാൽ കുട്ടി ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും പാകിസ്ഥാനിൽ നിന്നുള്ളതാണെന്നും ധാരാളം പേർ വിഡിയോയ്ക്കു താഴെ കമെന്റ് ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഹിറ്റായ വിഡിയോ 14.5 ദശലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. 2 ദശലക്ഷം പേർ ലൈക് ചെയ്യുകയും ഏകദേശം രണ്ടുലക്ഷത്തോളം പേർ വിഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.