We Talk

പദ്മരാജന്‍ സാഹിത്യ പുരസ്‌കാരം എം മുകുന്ദനും വി ജെ ജെയിംസിനും; സിനിമാ അവാർഡ് പെല്ലിശ്ശേരിക്കും ശ്രുതി ശരണ്യത്തിനും

2022 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘നിങ്ങള്‍’ എന്ന നോവലിന് എം മുകുന്ദനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം. ‘വെള്ളിക്കാശ്’ എന്ന ചെറുകഥയുടെ കര്‍ത്താവായ വി ജെ ജെയിംസ് മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. നോവലിസ്റ്റിന് 20000 രൂപയും, ചെറുകഥാകൃത്തിന് 15,000 രൂപയും ഇരുവർക്കും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. നന്‍പകല്‍ നേരത്തു മയക്കം എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്കാണ് മികച്ച സംവിധായകനുള്ള ചലച്ചിത്ര പുരസ്കാരം. ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ രചയിതാവ് ശ്രുതി ശരണ്യമാണ് മികച്ച തിരക്കഥാകൃത്ത്. ലിജോയ്ക്ക് 25000 രൂപയും, ശ്രുതിക്ക് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. പുരസ്കാരങ്ങൾ ഓഗസ്റ്റിൽ വിതരണം ചെയ്യും. സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യ പുരസ്‌കാരങ്ങള്‍ തിരഞ്ഞെടുത്തത്. ശ്രീകുമാരന്‍ തമ്പി അധ്യക്ഷനും വിജയകൃഷ്ണൻ, ദീപിക സുശീലൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *