മലയാളിയായ യു.ടി.ഖാദര്‍ കര്‍ണാടകയില്‍ സ്പീക്കറാകും
ബംഗളുരു: മലയാളിയായ കോണ്‍ഗ്രസ് നേതാവ് കര്‍ണാടകയില്‍ സ്പീക്കറാകും.ന്യൂനപക്ഷ സമൂദായത്തില്‍ നിന്ന് സ്പീക്കറാകുന്ന ആദ്യ വ്യക്തിയായിരിക്കും ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തില്‍ നിന്ന് ജയിച്ച യു.ടി.ഖാദര്‍ എന്ന അബ്ദുള്‍ ഖാദര്‍ അലി ഫരീദ്
കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവായ ഖാദറെ സ്പീക്കറാക്കാന്‍ ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയതായും അറിയുന്നു.കാസര്‍ക്കോട് ഉപ്പള സ്വദേശിയായ ഖാദര്‍ അഞ്ചാംതവണയാണ് ്എംഎല്‍എ ആകുന്നത്.നേരത്തെ സിദ്ധരാമയ്യ സര്‍ക്കാറില്‍ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്നു.ബുധനാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്.