പൊന്നിയിൻ സെൽവൻ 2 ഒടിടിയിലേക്ക്
റിലീസ് ചെയ്ത് ഒരുമാസത്തിനുള്ളിൽ മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഒടിടിയിലെത്തുന്നു. ആമസോൺ പ്രൈമിൽ വെള്ളിയാഴ്ച ( മെയ് 26) മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. ആദ്യ ഒരാഴ്ച പ്രത്യേകമായി പണം നൽകി മാത്രമേ ചിത്രം കാണാനാകൂ. ആമസോൺ പ്രൈം വരിക്കാർക്ക് ജൂൺ 2 മുതൽ മാത്രമേ ചിത്രം സൗജന്യമായി കാണാൻ സാധിക്കൂ. തീയേറ്ററിൽ പ്രദർശിപ്പിച്ചതിനേക്കാൾ ദൈർഘ്യം കൂടിയ പതിപ്പാകും ഒടിടിയിലെത്തുക. രണ്ടാം ദിനം തന്നെ 100 കോടി ക്ലബ്ബിൽ കയറിയ പൊന്നിയിൻ സെൽവൻ 2 മികച്ച ബോക്സ് ഓഫീസ് കളക്ഷനുമായാണ് ഒടിടിയിലെത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. വിക്രം, ഐശ്വര്യറായ്, ജയം രവി, പ്രകാശ് രാജ്, കാര്‍ത്തി, തൃഷ, ശരത്കുമാര്‍, പാര്‍ഥിപന്‍, ജയറാം, ലാല്‍, പ്രഭു, റിയാസ്ഖാന്‍, കിഷോര്‍, വിക്രം പ്രഭു, റഹ്‌മാന്‍, തുടങ്ങിയ വൻ താരനിര പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നുണ്ട്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവലിനെ ആധാരമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ.