ജൂണില്‍ ജനങ്ങള്‍ വലയും, ബസ്സ് പണിമുടക്ക് 7 മുതല്‍
കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഏഴുമുതല്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കുമെന്ന് ബസ്സ് ഉടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചു.ജൂണില്‍ സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും.വിദ്യാര്‍ഥികളുടെ ബസ്സ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് ബസ്സ് ഉടമകളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്.
വിദ്യാര്‍ഥികളുടെ കണ്‍സഷന് പ്രായപരിധി നിശ്ചയിക്കുക,മിനിമം ചാര്‍ജ്ജ് 5 രൂപയാക്കുക, തുടങ്ങിയവയാണ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍