ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി
തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്തകൾ തെറ്റാണെന്ന് നടൻ സുരേഷ് ഗോപി. ദൈവാനുഗ്രഹത്താല്‍ സുഖമായിരിക്കുന്നുവെന്നും ആലുവ യുസി കോളേജില്‍ ഗരുഡന്‍ സിനിമയുടെ ലൊക്കേഷനിലാണുള്ളതെന്നും സുരേഷ് ഗോപി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും സുരേഷ് ഗോപി കുറിപ്പിനൊപ്പം പങ്കുവച്ചു. സുരേഷ് ഗോപിയും ബിജു മേനോനും വലിയൊരു ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘ഗരുഡന്‍’. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്നു. മേജര്‍ രവിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ അമ്പതോളം പരസ്യ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. തികഞ്ഞ ലീഗല്‍ ത്രില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം നിയമയുദ്ധത്തിന്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്.