‘എന്റെ മരണം വ്യാജമായിരുന്നു’ മറഡോണയുടെ അക്കൗണ്ടില്‍ നിന്ന് വന്ന സന്ദേശത്തില്‍ ഞെട്ടി ആരാധകര്‍
എന്റെ മരണം വ്യാജമായിരുന്നു എന്ന തരത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന്് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത ആരാധകലോകത്തെ ഞെട്ടിച്ചു. ‘നിങ്ങള്‍ക്ക് അറിയാമോ എന്റെ മരണം വ്യാജമായിരുന്നു’വെന്ന സന്ദേശമാണ് ആരാധകരുടെ ഇടയില്‍ ഞെട്ടല്‍ ഉണ്ടാക്കിയത്.

ഇതിനെതിരെ കടുത്ത വിമര്‍ശനവുമായാണ് ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ വാര്‍ത്ത വന്നതിന് ശേഷമാണ് ് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം പുറത്ത് വന്നത്. മറോഡണയുടെ കുടുംബവും മാനേജ്‌മെന്റും അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം സ്ഥിരീകരിച്ചു. അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകളെ അവഗണിക്കാന്‍ കുടുംബം ആരാധകരോട് അഭ്യര്‍ഥിച്ചു. എതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ചോര്‍ത്തിയതായി നിലവില്‍ അറിവില്ല. അക്കൗണ്ട് തിരിച്ച് പിടിക്കുന്നതിനുള്ള ശ്രമം നടക്കുകയാണെന്നും കുടുംബം വ്യക്തമാക്കി.