പെട്രോൾ അടിച്ചതിനു ശേഷം 2000 രൂപ കൊടുത്തു ; പിന്നാലെ ഇന്ധനം ഊറ്റിയെടുത്ത് പമ്പ് ജീവനക്കാരൻ
ജലൗൺ( ഉത്തർപ്രദേശ് ): സ്കൂട്ടറിൽ പെട്രോൾ അടിച്ച ശേഷം ഉടമ 2000 രൂപ നോട്ട് പെട്രോൾ ജീവനക്കാരന് നൽകി. എന്നാൽ 2000 രൂപ നോട്ട് വാങ്ങാൻ തയ്യാറാകാതെ പമ്പ് ജീവനക്കാരൻ പെട്രോൾ സ്കൂട്ടറിൽ നിന്ന് ഊറ്റിയെടുത്തു. ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിലെ പമ്പ് ജീവനക്കാരൻ പെട്രോൾ ഊറ്റിയെടുക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത് .
ഹോണ്ട ഏവിയേറ്റർ സ്കൂട്ടറിൽ നിന്ന് കുഴൽ ഉപയോഗിച്ചാണ് പെട്രോൾ ഊറ്റിയെടുത്തത്. മേയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന വിവരം ആർ.ബി.ഐ അറിയിച്ചത്. നിലവിലുള്ള നോട്ടുകൾക്ക് മൂല്യമുണ്ടാകുമെന്ന് അറിയിച്ച ആർ.ബി.ഐ ഇനി മുതൽ 2,000 രൂപ നോട്ടുകൾ വിതരണം നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. സെപ്തംബർ 30നകം 2000 രൂപ നോട്ടുകൾ പൊതുജനങ്ങൾ മാറ്റിയെടുക്കണമെന്നും നിർദേശമുണ്ട്.ഇതോടെയാണ് 2000 രൂപ നോട്ട് പെട്രോൾ പമ്പ് ജീവനക്കാരൻ വാങ്ങാൻ തയ്യാറാകാതെ ഇരുന്നത്.