പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി

ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സി.ആർ.ജയസുകിൻ ആണ് ഹർജി ഫയൽ ചെയ്തത്. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് കടുത്ത നിയമലംഘനമാണെന്നും ലോക്സഭ സെക്രട്ടേറിയറ്റ് നിയമലംഘനം നടത്തിയെന്നും ഹർജിയിൽ പറയുന്നു. രാഷ്ട്രപതിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട് . മേയ് 28ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കാൻ ഇരിക്കേ ആണ് സുപ്രീംകോടതിയിൽ പൊതുതാല്പര്യ ഹർജി സമർപ്പിച്ചത്. ഉദ്ഘാടനച്ചടങ്ങിൽനിന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് 19 പ്രതിപക്ഷ കക്ഷികൾ പരിപാടി ബഹിഷ്കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *