അരിക്കൊമ്പൻ കുമളി ഭാഗത്ത് ; ആകാശത്തേക്ക് വെടിയുതിര്‍ത്ത് തുരത്തി
കുമളി : ചിന്നക്കനാലിൽ നിന്നു പിടി കൂടി പെരിയാർ സങ്കേതത്തിൽ ഇറക്കി വിട്ട അരിക്കൊമ്പൻ ഇന്നലെ രാത്രിയോടെ കുമളിയിലെ ജനവാസ മേഖലയിലെത്തി. ജനവാസമേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് റോസാപ്പൂകണ്ടം ഭാഗത്താണ് ആന എത്തിയത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കിയാണ് ആനയെ കാട്ടിലേക്ക് ഓടിച്ചതെന്ന് വനം വകുപ്പ് അറിയിച്ചു.

ജിപിഎസ് സിഗ്നലുകളില്‍ നിന്നാണ് അരിക്കൊമ്പന്‍റെ സാന്നിധ്യം മനസിലാക്കിയത്. ഇന്നലെ രാത്രി പതിനൊന്നു മണിക്കു ശേഷമാണ് അരിക്കൊമ്പനെ ഇവിടെ കണ്ടത്. സ്ഥലം മനസ്സിലാക്കിയതിനാൽ അരിക്കൊമ്പൻ ഇനിയും ഇവിടേക്ക് വരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. അതിനാൽ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കിയതായി വനംവകുപ്പ് അറിയിച്ചു.