ഒടുങ്ങാതെ എ ഐ ക്യാമറ വിവാദം
തിരുവന്തപുരം : ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടു പിടിക്കാന്‍ റോഡുകളില്‍ സ്ഥാപിച്ച എ ഐ ക്യാമറകളുടെ വില വെളിപ്പെടുത്താന്‍ കഴിയില്ലെന്ന കെല്‍ട്രോണിന്റെ മറുപടിയോടെ ക്യാമറ അഴിമതിക്കു സര്‍ക്കാര്‍ മൂടുപടം ഇട്ടതായി തെളിഞ്ഞു. കെല്‍ട്രോണിന്റെ നടപടികളില്‍ തെറ്റുപറ്റിയോ എന്ന് അന്വേഷിച്ച വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കാത്ത സര്‍ക്കാര്‍ ആരോപണങ്ങളുടെ കുന്തമുനയില്‍ നില്‍ക്കുന്ന പ്രതീതിയാണിപ്പോള്‍. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പുറത്തു വിട്ട വിവരാവകാശ മറുപടി എ ഐ ക്യാമറ ഇടപാടില്‍ സര്‍ക്കാരിന് പലതും ഒളിപ്പിക്കാനുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.
.ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും ഇത് വരെ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്കു ഫൈന്‍ ഈടാക്കി തുടങ്ങിയിട്ടില്ല. ഫൈന്‍ ഈടാക്കല്‍ ജൂണ്‍ 5 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ്‌വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ അന്വേഷണ റിപ്പോര്‍ട്ട് പതിവില്‍ കഴിഞ്ഞ് വൈകിപ്പിക്കുകയും അദ്ദേഹത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് സ്ഥലം മാറ്റുകയും ചെയ്തതടക്കം പൊതു സമൂഹത്തിന് ബോധ്യാമാകാത്ത തരത്തിലാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തികള്‍.
എ.ഐ ക്യാമറകളുടെ വില വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട ചോദ്യത്തിന് കെല്‍ട്രോണ്‍ നല്‍കിയ മറുപടി. എന്നാല്‍ നേരത്തെ കെല്‍ട്രോണ്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തി വ്യക്തമാക്കിയത് ഒരു ക്യാമറക്കു ഒമ്പത് ലക്ഷം രൂപ വരുമെന്നായിരുന്നു.. ഇപ്പോള്‍ വിവരാവകാശനിയമപ്രകാരം ചോദിച്ചപ്പോള്‍ അത് വെളിപ്പെടുത്താനാകില്ലെന്നായി മറുപടി.അതോടെ ക്യാമറയുടെ വില സംബന്ധിച്ച ദുരൂഹതകള്‍ വര്‍ധിച്ചു. ഒരു ലക്ഷംരൂപപോലും വിലവരാത്ത ക്യാമറയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു..അഞ്ചു തരം ക്യാമറകളാണ് വാങ്ങിയത്. അങ്ങിനെ 675 ക്യാമറകളാണ് മൊത്തം വാങ്ങിയതെന്നും മറുപടിയില്‍ പറയുന്നു.ഇവയുടെ വില വെളിപ്പെടുത്താത്തത് കമ്പനികളുടെ മത്സാരാധിഷ്ഠിത സ്വഭാവത്തിന് ബുദ്ധിമുട്ടുവരുമെന്നും വ്യാപാര രഹസ്യങ്ങളുടെ വിവരങ്ങള്‍ വിവരാവകാശപ്രകാരം വെളിപ്പെടുത്താനാകുല്ലെന്നുമാണ് കെല്‍ട്രോണിന്റെ മറുപടി.