മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി മുന്‍സെക്രട്ടറി ജന്മദിനത്തില്‍ പഞ്ചായത്ത് ഓഫീസ് വരാന്തയില്‍ തൂങ്ങിമരിച്ചു.
കൊണ്ടോട്ടി : തന്റെ സഹോദരന്റെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് വിസമ്മതിച്ചതില്‍ ദുഖിതനായ ഇളയസഹോദരനും കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറി റസാഖ് പയമ്പ്രോട്ട് മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയില്‍ തൂങ്ങി മരിച്ചു. 57 വയസ്സായിരുന്നു. പഞ്ചായത്തിന് നല്‍കിയ പരാതികളുടെ ഫയലടങ്ങിയ ബാഗ് കഴുത്തില്‍ തൂക്കിയിട്ടാണ് മൃതദേഹം ഉണ്ടായിരുന്നത്.റസാഖിന്റെ ജന്മദിനമായിരുന്നു വെള്ളിയാഴ്ച.
ഇദ്ദേഹത്തിന്റെ സഹോദരന്‍ ശ്വാസകോശസംബന്ധമായ അസുഖം മൂലം ഏതാനും മാസം മുമ്പ് മരിച്ചിരുന്നു.ഇദ്ദേഹത്തിന്റെ വീടിനടുത്തുണ്ടായിരുന്ന പാസ്ലിറ്റിക സംസ്‌ക്കരണ പ്ലാന്റില്‍ നിന്നുള്ള വായു ശ്വസിച്ചത് മൂലമാണ് മരണമെന്നാരോപിച്ച് പ്ലാന്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റസാഖ് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.എന്നാല്‍ ഇതില്‍ നടപടിയെടുക്കാത്തതിലുള്ള വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
സി.പി.എം.ഭരിക്കുന്ന പഞ്ചായത്താണ് പുളിക്കല്‍ . പാര്‍ട്ടി അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്വത്തും ഇ.എം.എസ് സ്മാരകം പണിയാന്‍ എഴുതിക്കൊടുത്തതായി വാര്‍ത്തയുണ്ടായിരുന്നു.രാവിലെയാണ് മൃതദേഹം കണ്ടത്.വ്യാഴാഴ്ച രാത്രി ഓഫിസ് പരിസരത്തെത്തി തൂങ്ങിമരിക്കുകയായിരുന്നെന്നു കരുതുന്നു