ആലപ്പുഴ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പേഷന്റെ കെട്ടിടത്തിലും തീപ്പിടുത്തം
വണ്ടാനം : മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ആലപ്പുഴ കെട്ടിടത്തിലും തീപ്പിടുത്തം.ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് വണ്ടാനത്തുള്ള കെട്ടിടത്തില്‍ തീപ്പിടിച്ചത്.സംസ്ഥാനത്തെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കെട്ടിടങ്ങളില്‍, പ ത്ത ദിവസത്തിനിടയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ തീപ്പിടുത്തമാണിത്. നേരത്തെ കൊല്ലം ഉളിയക്കോവിലിലും തിരുവന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലും തീപ്പിടിച്ചിരുന്നു.തിരുവന്തപുരത്തെ തീ അണക്കുന്നതിനിടയില്‍ കെട്ടിടത്തിന്റെ മതില്‍ തകര്‍ന്ന ഒരു ഫയര്‍ഫോഴ്‌സ ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. കൊല്ലത്ത് മരുന്നു സൂക്ഷിച്ചിരുന്ന ഗോഡൗണിനോട്് ചേര്‍ന്നുള്ള കെട്ടിടത്തിനാണ് തീപ്പിടിച്ചത്.നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് തീയണച്ചത്.