കേരളത്തിൽ ലഹരി സംഘങ്ങൾ ലക്ഷ്യമിടുന്നത് സ്കൂളുക​​ളെ തന്നെ! തെളിവുകളുമായി എക്സൈസ് ഇന്റലിജൻസ്

തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ പരിസരങ്ങളും കുട്ടികൾ സ്കൂളിലേക്ക് പോകുന്ന വഴികളും ലഹരി വില്പനക്കാരുടെ നിയന്ത്രണത്തിലാണെന്ന് സംസ്ഥാന എക്സൈസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. ഇത്തരത്തിൽ ലഹരി വില്പനക്കാർ കയ്യടക്കിയ സ്കൂൾ പരിസരങ്ങൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 1100 സ്കൂളുകൾ ഗുരുതരമായ രീതിയിൽ ലഹരിസംഘങ്ങൾ ലക്ഷ്യമിടുന്നതായി കണ്ടെത്തി. കഴിഞ്ഞ വർഷം എക്സൈസ് ഇന്റലിജൻസ് തയാറാക്കിയ പട്ടികയിലുണ്ടായിരുന്നത് 250സ്കൂളുകളായിരുന്നു. നിലവിൽ അധ്യയനവർഷത്തിനു മുൻപു പുതിയ കണക്കെടുപ്പു നടത്താൻ എക്സൈസ് കമ്മിഷണർ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിലാണ് എണ്ണം 1100 ആയത്. സ്കൂൾ പരിസരത്തെ ലഹരിക്കേസുകളുടെ എണ്ണം, ലഹരി ഉപയോഗം, ലഹരി സംഘങ്ങളുമായി കുട്ടികൾക്കുള്ള സമ്പർക്കം എന്നിവ മാനദണ്ഡമാക്കിയാണ് എണ്ണം കണക്കാക്കുന്നത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ നിരീക്ഷണം ശക്തമാക്കാനാണ് എക്സൈസ് ഉന്നതോദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിട്ടുള്ളത്. അതിനായി സ്കൂൾ പരിസരത്തു മഫ്തിയിൽ പട്രോളിങ് ആരംഭിക്കും

Leave a Reply

Your email address will not be published. Required fields are marked *