സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ ഒന്നിലും വി സിമാരില്ല: എംജി, മലയാള സര്‍വ്വകലാശാലകളിലേക്ക് പട്ടിക നല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം: മഹാത്മഗാന്ധി സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് സര്‍ക്കാര്‍ പുതിയ പട്ടിക നല്‍കി. നിലവിലുള്ള വിസി ഡോ സാബു തോമസിന്റെ പേര് ഒഴിവാക്കിയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ലിസ്റ്റ് നല്‍കിയത്. മലയാള സര്‍വ്വകലാശാല നിയമനത്തിനും പട്ടിക നല്‍കിയതായും അവിടെ ഡോ സാബുതോമസിനെ നിയമിക്കാനാണ് സര്‍ക്കാര്‍ താത്പര്യപ്പെടുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ ഒമ്പത് സര്‍വ്വകാലാശാലകളിലും വിസിമാരില്ലാത്ത സ്ഥിതിയാണ്. എംജിയില്‍ നിന്ന് വിരമിച്ച വിസി ഡോ സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന് ഗവര്‍ണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നില്ല. മലയാള സര്‍വ്വകലാശാല വിസിയുടെ ചുമതലകൂടി എംജി വിസിക്കുണ്ടായിരുന്നതിനാല്‍ ഫലത്തില്‍ അവിടെയും വിസിമാരില്ലാതായി.കേരള സര്‍വകലാശാലയില്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള കോടതിയുടെ ഉത്തരവ് അംഗീകരിക്കാനോ യൂണിവേഴ്‌സിറ്റി പ്രതിനിധിയെ സേര്‍ച്ച് കമ്മിറ്റിയിലേക്ക് നിര്‍ദ്ദേശിക്കാനോ ഇതു വരെ സര്‍ക്കാരും തയ്യാറായിട്ടില്ല.