We Talk

എ.ഐ ക്യാമറകള്‍ തിങ്കളാഴ്ച രാവിലെ പ്രവര്‍ത്തിച്ച് തുടങ്ങും

തിരുവനന്തപുരം; ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാനായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന എ.ഐ ക്യാമറകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ജൂണ്‍ 5 മുതല്‍ ആരംഭിക്കുമെന്ന് തന്നെയാണ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ഈ ക്യാമറകളില്‍ നിന്ന് തത്ക്കാലം നിയമ ലംഘനം നടത്തുന്ന എല്ലാവര്‍ക്കും എസ്.എം.എസ് ലഭിക്കില്ല. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഒന്നര കോടിയോളം വരുന്ന വാഹനങ്ങളില്‍ എഴുപത് ലക്ഷത്തിലധികം വാഹനങ്ങളുടെ ഉടമകള്‍ക്ക് ഇ ചെലാന്‍ അയക്കാന്‍ നിലവിൽ സാധിക്കില്ല. അവരുടെ ഫോണ്‍ നമ്പരും ഇ.മെയില്‍ വിലാസവും മോട്ടോര്‍ വാഹന വകുപ്പിന്റെ പോര്‍ട്ടിലില്‍ ഇല്ലാത്തതാണ് കാരണം. അതേസമയം ഇരുചക്ര വാഹനങ്ങളില്‍ 12 വയസ്സില്‍ താഴെയുള്ളവര്‍ മൂന്നാമത്തെ യാത്രക്കാരാണെങ്കില്‍ അവരെ പിഴശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. കേന്ദ്രനിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ രണ്ടു പേരില്‍ കൂടുതല്‍ സഞ്ചരിക്കുന്നത് കുറ്റകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *