ഫുട്‌ബോള്‍ എടുക്കാന്‍ കടലില്‍ ഇറങ്ങിയ രണ്ടു കുട്ടികളെ കാണാതായി
കോഴിക്കോട് : ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ കോഴിക്കോട് ലയണ്‍സ് പാര്‍ക്കിനടുത്ത് ബീച്ചില്‍ രണ്ടു കുട്ടികളെ കടലില്‍ കാണാതായി. കളിക്കുന്നതിനിടയില്‍ ഫൂട്‌ബോള്‍ കടലിലേക്ക് പോയത് എടുക്കുന്നതിനിടയിലാണ് തിരയില്‍പെട്ട് കുട്ടികളെ കാണാതായത്. രാവിലെയാണ് സംഭവം. ആദില്‍ ഹസ്സന്‍, മൂഹമ്മദ് ആദില്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്. ഒളവണ്ണ സ്വദേശികളാണ് കുട്ടികള്‍. അഞ്ചു കുട്ടികളാണ് ചേര്‍ന്നാണ് കളിച്ചിരുന്നത്. അതില്‍ മൂന്നു പേരാണ് കടലില്‍ ഇറങ്ങിയതെന്നാണ് കരുതുന്നത്. അതില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തിയതാണ്. തിരച്ചില്‍ തുടരുകയാണ്.