അരിക്കൊമ്പനെ തമിഴ്‌നാട് മയക്ക് വെടിവെച്ചു പിടിച്ചു
കമ്പ ം : തിങ്കളാഴ്ച പുലര്‍ച്ചെ തമിഴ്‌നാട് വനംവകുപ്പ് മയക്ക് വെടിവെച്ച് പിടിച്ച അരികൊമ്പന്‍ ആനയെ തിരുനല്‍വേലിയിലെ കാട്ടിലെക്കായിരിക്കും തുറന്നു വിടുകയെന്ന് വനം വകുപ്പിന്റെ ഉന്നത വൃത്തങ്ങള്‍ നല്‍കിയ സൂചന.ഞായറാഴ്ച അര്‍ധരാത്രിക്ക്‌ശേഷമാണ് അരിക്കൊമ്പനെ മയക്കു വെടിവെച്ചത്.
തിരുനല്‍വേലിയിലെ കടുവ സങ്കേതമാണ് ് കളക്കാട് മുണ്ടന്‍തുറൈ . ഇവിടെയായിരിക്കും ആനയെ വിടന്നത്. ആന പൂര്‍ണ്ണമായും ആരോഗ്യവാനാണെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ഏറെക്കാലം ഭീതിപരത്തിയ അരിക്കൊമ്പനെ കേരളവനംവകുപ്പ് മയക്ക് വെടിവെച്ച്് പെരിയാര് കടുവ സങ്കേതത്തിലേക്ക് മാറ്റിയിരുന്നു.എന്നാല്‍ വീണ്ടും തിരിച്ചുവന്നു ജനവാസമേഖലയില്‍ ഇറങ്ങി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.