മഹാഭാരതത്തിലെ ശകുനി; ഗുഫി പെയിന്റല്‍ അന്തരിച്ചു
മഹാഭാരതം ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ ഗുഫി പെയിന്റല്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. ശകുനിയുടെ കഥാപാത്രത്തെയാണ് പരമ്പരയില്‍ ഗുഫി പെയിന്റല്‍ അവതരിപ്പിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 75 ല്‍ പുറത്തിറങ്ങിയ റാഫൂ ചക്കര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദില്ലഗി, ദേശ് പര്‍ദേശ്, സുഹാഗ്, ദാവാ, ഖൂം, സമ്രാട്ട് ആന്റ് കോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 86 ല്‍ ദൂരദര്‍ശന്റെ ബഹാദൂര്‍ ഷാ എന്ന പരമ്പരയിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ബി.ആര്‍ ചോപ്ര നിര്‍മിച്ച മഹാഭാരതില്‍ ശകുനിയായി വേഷമിട്ടു. മഹാഭാരതം വലിയ ജനപ്രീതി നേടിയതോടെ ഗുഫി പെയിന്റലിന്റെ ശകുനി വേഷവും ശ്രദ്ധേയമായി. ഈ കഥാപാത്രം ഒട്ടേറെ ആരാധകരെയാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്.