വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച പ്രതി പിടിയില്‍
കോഴിക്കോട് : താമരശ്ശേരിയില്‍ വിദ്യാർത്ഥിനിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയില്‍. കല്‍പ്പറ്റ സ്വദേശി ജിനാഫാണ് തമിഴ്നാട്ടില്‍ നിന്ന് പിടിയിലായത്. താമരശേരിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിനി ചൊവ്വാഴ്ച ഹോസ്റ്റലിൽനിന്ന് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ തിരിച്ച് ഹോസ്റ്റലിൽ എത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടിൽ വിളിച്ചന്വേഷിച്ചപ്പോഴാണ് പെൺകുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് താമരശേരി ചുരത്തിലെ 9–ാം വളവിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരിൽ ഒരാളാണ് പ്രതിയെന്ന് സൂചന ലഭിച്ചിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി തമിഴ്നാട് നിന്ന് പോലീസ് പിടിയിലാകുന്നത്.