We Talk

പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തി ഭാവന

മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന പത്ത് വർഷത്തെ ഇടവേളക്ക് ശേഷം തമിഴ്സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ‘ദ ‍‍ഡോർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവാണ് നിർവഹിക്കുന്നത് . ചിത്രം നി‍ർമിക്കുന്നത് ഭാവനയുടെ ഭർത്താവ് നവീൻ രാജനും. ഭാവനയുടെ പിറന്നാൾ ദിനമായ ജൂൺ ആറിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് ഭാവനയ്ക് ഗംഭീരസമ്മാനം നൽകിയിരിക്കുകയാണ് നവീനും ജയദേവും. ദ ഡോർ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമിക്കുന്നത് ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജനും ഭാവനയും ചേർന്നാണ്.

ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിൽ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായി റിലീസ് ചെയ്യും. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളിലൂടെ സജീവമായ ഭാവന തെന്നിന്ത്യയിലെ മുൻനിര നായികയാണ്. 2010 ൽ അജിത്തിന് ഒപ്പം നായികയായി എത്തിയ അസൽ ആയിരുന്നു ഇതിനു മുമ്പ് അഭിനയിച്ച തമിഴ് ചിത്രം. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *