മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം; ഗുസ്തിതാരങ്ങളുടെ സമരം തീര്‍ക്കാന്‍ തിരക്കിട്ട ശ്രമം
ദില്ലി: വനിത ഗുസ്തിതാരങ്ങളുടെ സമരം ഉടന്‍ ഒത്തുതീര്‍ക്കാന്‍ ശ്രമം. അടുത്തു തന്നെ അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി് തന്റെ സന്ദര്‍ശനത്തിന് മുമ്പു തന്നെ സമരം ഒത്തു തീര്‍ക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പെട്ടെന്നു തന്നെ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായത്.അമേരിക്കന്‍ സന്ദര്‍ശന സമയത്ത് തന്റെ ഇമേജിനെ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് മാസങ്ങളായി വെയിലും മഴയും ഏറ്റു രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളുമായി ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്്. സമരം അന്താരാഷ്ട്രതലത്തില്‍ തന്ന ശദ്ധനേടിയതിനാല്‍ വിദേശ സന്ദര്‍ശനത്തിനിടയിലുണ്ടാകാവുന്ന അസ്വാരസ്യങ്ങള്‍ ഒഴിവാക്കുകയാണ് സര്‍ക്കാറിന്റെയും മോദിയുടെയും ലക്ഷ്യം.
ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ നീക്കം തുടങ്ങി.അമിത് ഷായുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കുറിന്റെ വസതിയില്‍ ബുധനാഴ്ച ഉച്ചക്ക് ചര്‍ച്ച തുടങ്ങി. അമിത്ഷായുമായും ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്.നേരത്തെ അമിത് ഷാ ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല.റസിലിങ്ങ് അസ്സോസിയേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് വനിത ഗുസ്തിതാരങ്ങള്‍ ജന്തര്‍മന്ദിറില്‍ സമരം തുടങ്ങിയത്്്്്. ബ്രിജ് ഭൂഷന്‍ വനിത ഗൂസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതിനെതിരെ നടപടിയാവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്.
ബി.ജെ.പിക്ക് പൊതുവെ തിരിച്ചടിയായ സമരം എന്ന നിലയില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദമുണ്ടായിയിരുന്നു. .സര്‍ക്കാറിന്റെ ഇമേജിനെ വല്ലാതെ താഴ്തിക്കളഞ്ഞ സമരമായിരുന്നു റസ്‌ലിങ്ങ് അസ്സോസിയേഷന്‍ പ്രസിഡന്റ് ബ്രജ് ഭൂഷനെതിരെ ഉയര്‍ന്നു വന്നത്.എം.പി.കൂടിയായ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിച്ചത് വളരെയെറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.ലൈംഗികമായുള്ള ചെറിയ പരാതിയില്‍ പോലും പെട്ടെന്ന് നടപടിയെടുക്കുന്ന പോലീസ് പ്രായപൂര്‍ത്തിയാകാത്ത കായികതാരം വരെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കര്‍ഷക സംഘടനകള്‍വരെ സമരത്തിനെത്തിയിരുന്നു.