എ.ഐ. ക്യാമറ അവലോകനയോഗം നാളെ
തിരുവന്തപുരം: സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള എ.ഐ. ക്യാമറയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 9 വെള്ളിയാഴ്ച രാവിലെ 11ന് സെക്രട്ടേറിയറ്റില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം വിലയിരുത്തും. മോട്ടോര്‍ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, കെല്‍ട്രോണ്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും