മുഖ്യമന്ത്രിയും സംഘവും ന്യൂയോർക്കിൽ
ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ.എന്‍. ബാലഗോപാലും സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ജോൺ ബ്രിട്ടാസ് എം പിയും സംഘത്തിലുണ്ട്. വിമാനത്താവളത്തില്‍ നോര്‍ക്ക ഡയറക്ടര്‍ ഡോ. എം. അനിരുദ്ധന്‍, പ്രസിഡന്റ് മന്മഥന്‍ നായര്‍ എന്നിവര്‍ മുഖ്യമന്ത്രിയേയും സംഘത്തേയും സ്വീകരിച്ചു. വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ജൂണ്‍ പത്തിന് ലോക കേരള സഭാ സെഷന്‍ നടക്കും. ജൂണ്‍ പതിനൊന്നിന് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷനാവും. ധനമന്ത്രിയും ചീഫ് സെക്രട്ടറി വി.പി. ജോയ് ഉള്‍പ്പെടെയുള്ളവരും സമ്മേളനത്തില്‍ പങ്കെടുക്കും. യു.എന്‍. ആസ്ഥാനം സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി മാരിയറ്റ് മാര്‍ക് ക്വീയില്‍ ബിസിനസ് ഇന്‍വെസ്റ്റ്മെന്റ് മീറ്റും ഉദ്ഘാടനം ചെയ്യും.