നിതേഷ് തിവാരി ചിത്രത്തിൽ സീതയും രാമനുമാകാൻ രൺബീറും ആലിയയും
പ്രശസ്ത സംവിധായകന്‍ നിതേഷ് തിവാരിയുടെ രാമായണത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ സീതയും രാമനുമായി എത്തുന്നത് താരദമ്പതികളായ രൺബീറും ആലിയയുമെന്ന് റിപ്പോർട്ടുകൾ. രാവണന്റെ കഥാപാത്രത്തിനായി കെജിഎഫിലൂടെ ശ്രദ്ധേയനായ നടൻ യാഷിനെ തിരഞ്ഞെടുത്തതായും സൂചനയുണ്ട്. നിതേഷ് തിവാരിയുടെ ഓഫീസിൽ ആലിയ ഭട്ടിനെ കണ്ടതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയത്. നേരത്തേ നടി സായ് പല്ലവിയെയും സീതയുടെ വേഷത്തിനായി സമീപിച്ചതായും എന്നാൽ കാസ്റ്റ് ചെയ്തിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. സമാനമായ രീതിയിൽ രാമായണത്തെ ആസ്പദമാക്കുന്ന സിനിമയായ ആദിപുരുഷ് ഈ മാസം റിലീസിന് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് തിവാരിയുടെ ചിത്രത്തിന്റെ അപ്ഡേറ്റുകൾ പുറത്തു വരുന്നത്. ആലിയ ഭട്ട് ഇപ്പോൾ തന്റെ ഹോളിവുഡ് അരങ്ങേറ്റമായ ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്. രൺവീർ സിങ്ങിനൊപ്പമെത്തുന്ന റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രവും ഷൂട്ടിങ് പുരോഗമിക്കുകയാണ്.