കാനഡയിലെ കാട്ടുതീ: പുകയടങ്ങിയ വായു ശ്വസിക്കുന്നത് അനാരോഗ്യകരമെന്ന് മുന്നറിയിപ്പ്
വാഷിംഗ്ടൺ :കാനഡയിലെ കാട്ടുതീയിൽ വലഞ്ഞ് വാഷിംഗ്ടൺ ഡിസിയും. വാഷിംഗ്ടൺ കൗൺസിൽ ഓഫ് ഗവൺമെന്റ്സ് ( Washington Council of Governments (MWCG)) ‘കോഡ് പർപ്പിൾ’ പുറപ്പെടുവിച്ചിരിക്കുകയാണ്. പുകയടങ്ങിയ വായു ശ്വസിക്കുന്നത് അനാരോഗ്യകരമാണ് എന്നാണ് ഇതിനർത്ഥം.
കാനഡയിലുണ്ടായ കാട്ടുതീയിൽ നിന്നുള്ള പുക അമേരിക്കയുടെ തെക്കൻ ഭാഗങ്ങളിലേക്ക് നീങ്ങുകയാണ്. ഇതേത്തുടർന്ന് നാഷണൽസ് ബേസ്ബോൾ ഗെയിം മാറ്റിവെച്ചിട്ടുണ്ട്. ദേശീയ മൃഗശാലയും അടച്ചുപൂട്ടി. സ്‌കൂളുകൾ തത്കാലത്തേക്ക് അടക്കുകയും ക്ലാസുകൾ ഓൺലൈനാക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂയോർക്ക് നഗരത്തിലെ വായുവിന്റെ ഗുണനിലവാരവും ഏറ്റവും മോശം സ്ഥിതിയിലാണെന്ന് അധികൃതർ അറിയിച്ചു. കാട്ടുതീയെ തുടർന്നുണ്ടായ പുക അമേരിക്കയിലേക്ക് വ്യാപിച്ചതിനെത്തുടർന്ന് പല സംസ്ഥാനങ്ങളും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.