പി.എച്ച.ഡി.സംവരണം:പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു
തിരുവന്തപുരം:കാലടി സംസ്‌കൃത സർവകലാശാലയിൽ മലയാളം വകുപ്പിലെ പി.എച്ച്.ഡി പ്രവേശനത്തിൽ പട്ടികജാതി പട്ടികവർഗ സംവരണം അട്ടിമറിച്ചെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സർവകലാശാല രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.