We Talk

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ വിളിച്ചുണർത്തി ലോക്കോപൈലറ്റ്

കൊല്ലം: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് രക്ഷിച്ചു. അച്ചൻകോവിൽ ചെമ്പനരുവി നിരവിൽ പുത്തൻവീട്ടിൽ റെജി (39) ആണ് ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ രക്ഷപ്പെട്ടത്. കൊല്ലം-ചെങ്കോട്ട പാതയിൽ എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ കിടന്നാണ് യുവാവ് ഉറങ്ങിയത്.
കൊല്ലത്ത് നിന്ന് പുനലൂരിലേക്കുള്ള മെമു, ചീരങ്കാവ് ഇഎസ്ഐ ആശുപത്രിക്കു സമീപമെത്തിയപ്പോഴാണ് യുവാവ് പാളത്തിന്റെ മധ്യത്തിൽ കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റ് കണ്ടത്. വേ​ഗം കുറവായതിനാൽ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റും യാത്രികരും ചേർന്ന് യുവാവിനെ പാളത്തിൽനിന്നു പിടിച്ചുമാറ്റി. സംഭവം അറി‍ഞ്ഞ് എത്തിയ എഴുകോൺ പൊലീസിന് ഇയാളെ കൈമാറി. പൊലീസിന്റെ നിർദേശപ്രകാരം ബന്ധുക്കളെത്തി യുവാവിനെ കൂട്ടിക്കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *