തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി.അറസ്റ്റ് ചെയ്തു
ചെന്നൈ : ജോലിക്ക് കോഴവാങ്ങിയെന്ന കേസില്‍ തമിഴ്‌നാട് വൈദ്യൂതി,എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തു.ജയലളിത സര്‍ക്കാറില്‍ മന്ത്രിയായിരുന്നപ്പോള്‍ നടന്ന കോഴക്കേസിലാണ് അറസ്‌ററ്.മണിക്കൂറുകള്‍ നീണ്ടു ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.എന്നാല്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ബാലാജിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ആസ്പത്രിക്ക് പുറത്ത് ഡി.എം.കെ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്.