മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റുചെയ്തു; വിട്ടയച്ചു
മയാമി: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറസ്റ്റിലായി. രഹസ്യ വിവരങ്ങൾ കൈവശം വെച്ച കേസിൽ മയാമി ഫെഡറൽ കോടതിയുടെ ഉത്തരവിലാണ് അറസ്റ്റ്. ട്രംപിന്റെ എഴുപത്തേഴാം ജന്മദിനത്തിന് തലേന്നാണ് അറസ്റ്റ് . ട്രംപിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.ഫെഡറൽ ക്രിമിനൽ കുറ്റങ്ങളിൽ നേരിട്ട് അറസ്റ്റിലാകുന്ന അമേരിക്കയിലെ ആദ്യ മുൻ പ്രസിഡന്റാണ് ട്രംപ്.നൂറിലധികം രഹസ്യരേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ അന്വേഷണത്തിലാണ് ഡൊണൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്.