തെരുവുനായകളുടെ ആക്രമണത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മൂന്നര വയസുകാരി
മട്ടന്നൂര്‍: ഉരുവച്ചാല്‍ നീര്‍വേലിയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. മട്ടന്നൂര്‍ നീര്‍വേലി ഒലീവ് ഹൗസില്‍ സിറാജിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. സിറാജിന്‍റെ സഹോദരി ഷക്കീലയുടെ മൂന്നര വയസുകാരി മകള്‍ ആയിശയാണ് കൂട്ടമായി എത്തിയ തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.
ഷക്കീലയുടെ വീടിന് സമീപത്തെ സിറാജിന്‍റെ വീട്ടിലേക്ക് പോകവെയാണ് നായ കൂട്ടത്തോടെ പിറകെ എത്തിയത്. കുട്ടി കരഞ്ഞതോടെ നായകള്‍ തിരിഞ്ഞുപോയെങ്കിലും വീണ്ടും കുട്ടിയുടെ പിറകെ എത്തി ആക്രമിക്കാന്‍ ഒരുങ്ങുകയായിരുന്നു. കുട്ടിയുടെ അലറിയുള്ള കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടി എത്തുന്നതിന് മുമ്പെ സമീപത്തെ വീട്ടിലെ സ്ത്രീ ഓടി എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.